പേഷവാറിൽ സിഖ് യുവാവ് കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ സിഖ് സ്ഥാപകൻ ഗുരുനാനാകിൻെറ ജന്മസ്ഥലമായ നങ്കന സാഹിബിലെ ഗുരുദ്വാരയിൽ ഒരു സംഘം ആളുകൾ കല്ലേറ് നടത്തിയതിൻെറ സംഘർഷാവസ്ഥ അടങ്ങും മുമ്പ് പേഷവാറിൽ സിഖ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ചംകാനി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് 25കാരനായ പർവിന്ദർ സിങിൻെറ മൃതദേഹം കണ്ടെത്തിയത്. കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പത്രപ്രവർത്തകനായ ഹർമീത് സിങിൻെറ സഹോദരനാണ് പർവിന്ദർ സിങ്. പാകിസ്മതാനിലെ ആദ്യ സിഖ് വാർത്താ അവതാരകനാണ് ഹർമീത് സിങ്. മലേഷ്യയിൽ ബിസിനസുകാരനായ പർവിന്ദർ ഒരുമാസം മുമ്പാണ് പേഷവാറിലെത്തിയത്. ഷോപ്പിങ് നടത്തുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നെന്നാണ് ലഭിച്ച വിവരമെന്ന് ഹർമീത് സിങ് പറയുന്നു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് പർവിന്ദർ കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടൻ പിടികൂടാനും മാതൃകാപരമായ ശിക്ഷ നല്‍കാനും പാകിസ്താൻ സർക്കാർ തയാറാകണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മറ്റുരാജ്യങ്ങളെ ധാര്‍മികത ഉപദേശിക്കുന്നതിന് പകരം പാകിസ്താന് തങ്ങളുടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
