സിഖ് കൂട്ടക്കൊല: വിധി സ്വാഗതംചെയ്ത് മുസ്ലിം സംഘടനകൾ
text_fieldsന്യൂഡൽഹി: സിഖുകാരെ കൂട്ടക്കൊലചെയ്ത കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിനെ ശി ക്ഷിച്ച കോടതി വിധി അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറ സ്വാഗതംചെയ്തു. ന്യൂനപക്ഷങ് ങളെ വേട്ടയാടിയ മുംബൈ, ഗുജറാത്ത്, കണ്ഡമാൽ, മുസഫർനഗർ കലാപങ്ങൾ വിധിയിൽ പരാമർശിച്ചത് ഉചിതമായെന്നും സംഘടനയുടെ പ്രസിഡൻറ് നവയ്ദ് ഹാമിദ് പറഞ്ഞു.
വംശഹത്യക്കെതിരെ പാർലമെൻറ് നിയമം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തരായ രാഷ്ട്രീയക്കാരാണ് സിഖ് കലാപത്തിന് പിന്നിലെന്നാണ് ഡൽഹി ഹൈകോടതി വ്യക്തമാക്കിയതെന്ന് മുസ്ലിം പൊളിറ്റിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ ദേശീയ പ്രസിഡൻറ് ഡോ. തസ്ലീം റഹ്മാനി പറഞ്ഞു. ബാബരി മസ്ജിദ് തകർത്തതിലും ഗുജറാത്ത് കലാപത്തിലും ഇതുതന്നെയാണ് അവസ്ഥ. വിടാതെയുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് സിഖ് സമുദായത്തിന് നീതി ലഭിച്ചത്.
ഇൗ കേസുകളിൽ ഇത്തരമൊരു നിയമ പോരാട്ടം നടത്താൻ മുസ്ലിം സമുദായത്തിനായില്ല. ബാബരി മസ്ജിദ് കേസ് 26 വർഷമായി സെഷൻസ് കോടതിയിലാണ്. എന്നാൽ, സമുദായ നേതാക്കൾക്ക് ഇൗ കേസിെൻറ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് അറിയില്ല. കേസിലെ പ്രതികൾ ഉപപ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഗവർണറുമായി. എന്നാൽ, സമുദായത്തിൽനിന്ന് ഇതിനെതിരെ ചെറിയ പ്രതിഷേധംപോലും ഉയർന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
