Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം പള്ളിക്ക്​...

മുസ്​ലിം പള്ളിക്ക്​ സ്​ഥലം നൽകി സിഖുകാരൻ; തറക്കല്ലിടൽ ഗുരുദ്വാരയിൽ

text_fields
bookmark_border
punjab mosque
cancel
camera_alt

സിഖുകാരും മുസ്​ലിംകളും ഒന്നിച്ച്​ ചേർന്ന്​ പള്ളിയുടെ തറക്കല്ലിടൽ നടത്തുന്നു

ജലന്ധർ: സിഖ്​ - മുസ്​ലിം സാഹോദര്യത്തി​െൻറ മനോഹരമായ മാതൃകയായി പഞ്ചാബിലെ രണ്ട്​ ഗ്രാമങ്ങൾ. പഞ്ചാബിലെ മലേർകോട്​ലയിൽ സിഖ്​ വംശജനായ ജഗ്​മൽ സിങ്​ ത​െൻറ പൈതൃകസ്വത്തായ ഭൂമി മുസ്​ലിം കുടുംബങ്ങൾക്ക്​ ആരാധനാലയം നിർമിക്കാൻ സംഭാവനയായി നൽകി.

ഏറെ ചരിത്ര പ്രാധാന്യമുള്ള പട്ടണങ്ങളിലൊന്നാണ് മലേർകോട്​ല​. നൂ​േറാളം വർഷം പഴക്കമുള്ള ഇടിഞ്ഞുപൊളിഞ്ഞ പള്ളിയാണ്​ ഇവിടെ ഉണ്ടായിരുന്നത്​. ​മുസ്​ലിം കുടുംബങ്ങൾ ഇത്​ പുനർനിർമിക്കണമെന്ന്​ ഏറെ നാളായി ആഗ്രഹിക്കുന്നുവെങ്കിലും ഇതുവരെ നടന്നില്ല.

മോഗജില്ലയിലെ ഭാലൂർ ഗ്രാമത്തിൽ​ പൈതൃകമായി കിട്ടിയ ഒന്നരയേക്കറോളം സ്​ഥലമാണ്​ ജഗ്​മൽ സിങ് സൗജന്യമായി നൽകിയത്​. പള്ളിയുടെ തറക്കല്ലിടൽ ചടങ്ങിന്​ ഗുരുദ്വാര മുസ്​ലിംകൾക്കായി​ തുറന്നുകൊടുക്കുകയും ചെയ്​തു. വിഭജനത്തോടെ ഉറ്റവരും അവരുടെ സ്​നേഹവും രണ്ടായി മുറിക്കപ്പെട്ടു. സ്​നേഹവും സാഹോദര്യവും പരസ്​പരം പകർന്നുനൽകി ആ ബന്ധം വീണ്ടും ഉറപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു -ഭാലൂർ സർപഞ്ച്​ പാലാ സിങ്​ പറഞ്ഞു. ഇത്രനാൾ ഞങ്ങൾ ദൂരെയുള്ള റോദിവാൾ ഗ്രാമത്തിലെ ഒരു പള്ളിയിൽ പോയാണ്​ പ്രാർഥന നടത്തിയിരുന്നതെന്ന്​ ജഗ്​മലി​െൻറ സുഹൃത്ത് റോഷൻ ഖാൻ പറയുന്നു.

2020 നവംബർ 26ന്​ ആരംഭിച്ച കർഷക സമരത്തിൽ സിംഗു അതിർത്തിയിൽ സിഖുകാർ സൗജന്യ ഭക്ഷണ ശാല തുടങ്ങിയപ്പോൾ മലേർകോട്ടയിലെ മുസ്​ലിംകൾ സംഘാടകരായി അവർക്കൊപ്പം ചേർന്നിരുന്നു. ജനുവരി 26ന്​ ഡൽഹിയിൽ നടന്ന കർഷകരുടെ ട്രാക്​ടർ പരേഡിൽ പഞ്ചാബ്​, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള ധാരാളം മുസ്​ലിംകൾ സിഖുകാർക്കൊപ്പം അണിനിരന്നു.

അതിനുമുമ്പ്​ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സമരങ്ങളിൽ മലേർകോട്​ലയിൽനിന്നുള്ള മുസ്​ലിംകൾ സിഖ്​ വിശ്വാസികളുടെ ഔദ്യോഗിക നേതാവായ ഗ്യാനി ഹർപ്രീത്​ സിങ്ങിനെ സുവർണക്ഷേത്രത്തിൽ ചെന്നു​ കണ്ട്​ പിന്തുണ അഭ്യർഥിച്ചിരുന്നു. ആ സമയത്ത്​ മുസ്​ലിംകളുടെ നമസ്​കാര സമയമായതിനാൽ അത്​ നിർവഹിക്കാൻ സുവർണക്ഷേത്രത്തിൽ​ സൗകര്യമൊരുക്കി നൽകിയത്​ വാർത്തകളിൽ നിറഞ്ഞിരുന്നു.

തറക്കല്ലിടൽ ചടങ്ങി​െൻറ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്​. അഭിനന്ദനമറിയിച്ച്​ തനിക്ക്​ നിർത്താതെ ഫോൺകാളുകൾ വരുന്നുണ്ടെന്ന്​ ജഗ്​മൽ പറഞ്ഞു. യോദ്ധാക്കൾ, വിശുദ്ധന്മാർ, സൂഫികൾ, സമപ്രായക്കാർ, ഫക്കീർമാർ എന്നിവരുടെ നാടാണ് പഞ്ചാബ് എന്നും ഈ നാട്​ എല്ലായ്പ്പോഴും മതസൗഹാർദത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പഞ്ചാബ് വഖഫ് ബോർഡ് അംഗം സിത്താർ മുഹമ്മദ് തുലാം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquesikhpunjabland Donation
News Summary - Sikh man donates land to mosque; foundation stone laying at gurudwara
Next Story