Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡിൽ സിഖ്...

ഉത്തരാഖണ്ഡിൽ സിഖ് നേതാവ് വെടിയേറ്റു മരിച്ചു -VIDEO

text_fields
bookmark_border
Baba Tarsem Sing
cancel

ഡറാഡൂൺ/രുദ്രാപുർ: ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയിൽ നാനാക്മട്ട സാഹിബ് ഗുരുദ്വാര ദേര കർസേവ തലവൻ ബാബ തർസേം സിങ് വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് ഇദ്ദേഹത്തിനുനേരെ വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

ആക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാണെന്നും ഇരുവരും സിഖുകാരാണെന്നും ഉധംസിങ്നഗർ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 6.15ഓടെ ഗുരുദ്വാരയിൽ എത്തിയ ആക്രമികൾ കസേരയിൽ ഇരിക്കുകയായിരുന്ന ബാബ തർസേം സിങ്ങിനെ മുന്നിൽനിന്നും പിന്നിൽനിന്നും വെടിയുതിർക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ എട്ടു പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shotSikh leaderBaba Tarsem Sing
News Summary - Sikh leader shot dead in Uttarakhand
Next Story