Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഷീൽഡ്​ വാക്​സിനും...

കോവിഷീൽഡ്​ വാക്​സിനും ബൂസ്റ്റർ ഡോസ്​ വേണമെന്ന്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ചെയർമാൻ

text_fields
bookmark_border
കോവിഷീൽഡ്​ വാക്​സിനും ബൂസ്റ്റർ ഡോസ്​ വേണമെന്ന്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ചെയർമാൻ
cancel

ന്യൂഡൽഹി: ഓക്സ്​ഫെഡ്​ യൂനിവേഴ്​സിറ്റിയും ആസ്​ട്രസെനിക്കയും സംയുക്​തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ്​ വാക്​സിനും ബൂസ്റ്റർ ഡോസ്​ വേണമെന്ന്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ചെയർമാൻ സൈറസ് പൂനാവാലെ. രണ്ട്​ മാസത്തിനുള്ളിൽ വാക്​സിന്‍റെ രണ്ട്​ ഡോസുകളും നൽകണം. അതിന്​ ശേഷം ആറ്​ മാസം കഴിഞ്ഞാണ്​ ബൂസ്റ്റർ ഡോസ്​ നൽകേണ്ടതെന്ന്​ പൂനാവാലെ പറഞ്ഞു.

കോവിഷീൽഡ്​ വാക്​സിൻ മൂലമുണ്ടാകുന്ന ആന്‍റിബോഡിയുടെ അളവ്​ കുറയുന്നുണ്ടെന്ന ലാൻസെറ്റ്​ ജേണലിലെ പഠനത്തിലും അദ്ദേഹം പ്രതികരണം നടത്തി. ആന്‍റിബോഡിയുടെ അളവ്​ കുറയുമെങ്കിലും 'മെമ്മറി സെല്ലുകൾ' നിലനിൽക്കുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ആറ്​ മാസത്തിന്​ ശേഷമാവും ആന്‍റിബോഡിയുടെ അളവ്​ കുറയുക. അപ്പോൾ മൂന്നാം ഡോസ്​ നൽകുകയാണ്​ വേണ്ടത്​. സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ 8000ത്തോളം ജീവനക്കാർക്ക്​ ഇത്തരത്തിൽ ബൂസ്റ്റർ ഡോസ്​ നൽകിയിട്ടുണ്ട്​. രണ്ട്​ ഡോസ്​ വാക്​സിനുമെടുത്തവർ മൂന്നാം ഡോസ്​ എടുക്കണമെന്ന്​ അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്​സിൻ ക്ഷാമമുണ്ടായപ്പോഴാണ്​ രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള മൂന്ന്​ മാസമായി സർക്കാർ ദീർഘിപ്പിച്ചത്​. രണ്ട്​ മാസമെന്നതാണ്​ വാക്​സിൻ ഡോസുകൾക്കിടയിലെ ഏറ്റവും നല്ല ഇടവേള. ലോക്​ഡൗൺ കൊണ്ട്​ കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും പൂനാവാലെ പറഞ്ഞു. മരണനിരക്ക്​ ഉയരു​േമ്പാൾ മാത്രമാണ്​ ലോക്​ഡൗൺ ഏർപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covishieldCovid Vaccine
News Summary - SII chairman Cyrus Poonawalla says booster dose of Covishield
Next Story