Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിഗ്​നൽ തകരാർ; ഒരേ...

സിഗ്​നൽ തകരാർ; ഒരേ പാളത്തിൽ ട്രെയിനുകൾ നേർക്കുനേർ

text_fields
bookmark_border
സിഗ്​നൽ തകരാർ; ഒരേ പാളത്തിൽ ട്രെയിനുകൾ നേർക്കുനേർ
cancel
ചെ​ന്നൈ: കാ​ട്​​പാ​ടി​ക്കു​ സ​മീ​പം ര​ണ്ടു​ ട്രെ​യി​നു​ക​ൾ നേ​ർ​ക്കു​നേ​ർ വ​ന്ന​ത്​ പ​​രി​ഭ്രാ​ന്തി പ​ട​ർ​ ത്തി. ഇ​രു ട്രെ​യി​നു​ക​ളും 100 മീ​റ്റ​ർ അ​ക​ല​ത്തി​ൽ നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​ത്​ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. സി​ഗ്​​ന​ൽ ത​ക​രാ​റാ​ണ്​ കാ​ര​ണ​മെ​ന്ന്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​കാ​ര​ണം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ചെ​ന്നൈ റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം അ​വ​താ​ള​ത്തി​ലാ​യി.

ചെ​ന്നൈ​യി​ൽ​നി​ന്ന്​ ജോ​ലാ​ർ​പേ​ട്ടി​ലേ​ക്കു​ പോ​വു​ക​യാ​യി​രു​ന്ന കു​ടി​വെ​ള്ള ട്രെ​യി​നും ജോ​ലാ​ർ​പേ​ട്ടി​ൽ​നി​ന്ന്​ അ​റ​കോ​ണ​ത്തേ​ക്കു​ വ​രു​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ഇ​ല​ക്​​ട്രി​ക്​ ട്രെ​യി​നു​മാ​ണ്​ ഒ​രേ പാ​ള​ത്തി​ൽ നേ​ർ​ക്കു​നേ​ർ പാ​ഞ്ഞ​ടു​ത്ത​ത്. അ​പ​ക​ടം മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി​യ ലോ​ക്കോ പൈ​ല​റ്റു​മാ​ർ ട്രെ​യി​നു​ക​ൾ അ​ടി​യ​ന്ത​ര ബ്രേ​ക്ക്​ ഉ​പ​യോ​ഗി​ച്ച്​ നി​ർ​ത്തി. 100 മീ​റ്റ​ർ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ ട്രെ​യി​നു​ക​ൾ പ​ര​സ്​​പ​രം അ​ഭി​മു​ഖ​മാ​യി വ​ന്നു​നി​ന്ന​ത്.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ എ​േ​ട്ട​കാ​ലി​നാ​ണ്​ സം​ഭ​വം. പി​ന്നീ​ട്​ മ​റ്റൊ​രു എ​ൻ​ജി​ൻ കൊ​ണ്ടു​വ​ന്ന്​ ട്രെ​യി​ൻ മാ​റ്റി​യി​ട്ട​ശേ​ഷ​മാ​ണ്​ ഗ​താ​ഗ​തം പു​നഃ​സ്​​ഥാ​പി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​​ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ട ട്രെ​യി​നു​ക​ൾ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ റെ​യി​ൽ​വേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaimalayalam newsindia newsrailway signal
News Summary - signal issue in railway chennai-india news
Next Story