എന്നെന്നും ഒർമ്മയ്ക്കായ് സിദ്ദു മൂസെവാലയുടെ ചിത്രം ടാറ്റൂ ചെയ്ത് മാതാപിതാക്കൾ
text_fieldsചണ്ഡീഗഡ്: കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലെയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്‍റെ ചിത്രം ടാറ്റൂ ചെയ്ത് മാതാപിതാക്കൾ. പഞ്ചാബിയിൽ 'കരുതലുള്ള മകൻ' എന്നും പിതാവായ ബൽക്കൗർ സിങ് കൈകളിൽ ടാറ്റൂ ചെയ്തിട്ടുണ്ട്.
സിദ്ദു മൂസെവാലക്ക് ടാറ്റുചെയ്ത കലാകാരനാണ് മൂസെവാലയുടെ മാതാപിതാക്കൾക്കും ടാറ്റു ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടാറ്റൂ ചെയ്യുന്ന വിഡിയോ മൂസെ വാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു.
സിദ്ദു മൂസെ വാലെയുടെ ഓർമക്കായി ആരാധകർ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിക്കുകയും നിരവധി അനുസ്മരണപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
മെയ് 29 നാണ് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് സിദ്ദു മൂസെവാല അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പഞ്ചാബ് സർക്കാർ അദ്ദേഹമുൾപ്പെടെ 424 പേരുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

