സിദ്ദു മൂസെ വാലെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം, ഏപ്രിൽ 25നകം തന്നെയും കൊല്ലുമെന്ന് ഭീഷണി -പിതാവ്
text_fieldsഛണ്ഡീഗഢ്: തന്റെ മകന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗായകൻ സിദ്ദു മൂസെ വാലെയുടെ പിതാവിന്‍റെ പ്രതിഷേധം. പഞ്ചാബ് നിയമസഭക്ക് പുറത്ത് സിദ്ദുവിന്‍റെ പിതാവ് ബൽക്കൗർ സിങ് പ്രതിഷേധ പ്രകടനം നടത്തി. കൂടെ കുടുംബാംഗങ്ങളുമുണ്ട്.
തനിക്ക് പലതവണ വധഭീഷണിയുണ്ടായെന്നും ഏപ്രിൽ 25നകം തന്നെ കൊല്ലുമാണ് ഒടുവിലത്തെ ഭീഷണിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 10 മാസത്തിനിടെ പൊലീസിലും വിവിധ ഭരണസംവിധാന ഓഫീസുകളിലും നിരവധി തവണ കയറിയിറങ്ങി. ഒന്നും നടക്കാത്തതിനാലാണ് പ്രതിഷേധവുമായി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ കേസ് സി.ബി.ഐ അന്വേഷിക്കണം. അറസ്റ്റിലായവർ വെറും സഹായികൾ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിടിയിലായ ഗോൾഡി ബ്രാറിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ വർഷം മെയ് 29നാണ് സിദ്ദു മൂസേ വാല വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ അമേരിക്കയിൽവെച്ച് പിടിയിലായിരുന്നു. ഇതിനിടെ, കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികൾ ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിലെ ജയിലിൽ കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാ സംഘങ്ങൾ ജയിലിൽ ഏറ്റുമുട്ടിയതാണ് കൊലപാതകത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

