Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ വീണ്ടും നിയമ...

ഗോവയിൽ വീണ്ടും നിയമ ലംഘനം; സിദ്ധാർഥ്​ കുകലിയങ്ക പ്രോടേം സ്പീക്കർ 

text_fields
bookmark_border
ഗോവയിൽ വീണ്ടും നിയമ ലംഘനം; സിദ്ധാർഥ്​ കുകലിയങ്ക പ്രോടേം സ്പീക്കർ 
cancel

പനാജി: വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനു പകരം രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സർക്കാർ രൂപവത്​കരിക്കാൻ ക്ഷണിച്ച വിവാദത്തിനു പിന്നാലെ വിശ്വാസ വോട്ട്​ നിയന്ത്രിക്കാനുള്ള താത്​കാലിക സ്​പീക്കറെ തെരഞ്ഞെടുക്കുന്നതിലും ഗവർണ്ണർ വീഴ്​ചവരുത്തിയതായി പരാതി. കോൺഗ്രസാണ്​ പരാതി ഉന്നയിച്ചത്​. സുപ്രീംകോടതി ഉത്തരവ്​ പ്രകാരം മനോഹർ പരീക്കർ സർക്കാർ അംഗ ബലം തെളിയിക്കാനിരിക്കെയാണിത്​. എം.എൽ.എമാരിൽ ഏറ്റവും മുതിർന്നയാളെ താത്​കാലിക സ്​പീക്കറായി തെരഞ്ഞെടുക്കണമെന്നാണ്​ ചട്ടം. എന്നാൽ, മതിർന്നവരെ തഴഞ്ഞ്​ യുവ ബി.ജെ.പി എം.എൽ.എ സിദ്ധാർഥ്​ കുകലിയങ്കറിനെയാണ്​ ഗവർണ്ണർ മൃദുലാ സിൻഹ തെരഞ്ഞെടുത്തത്​. പരീക്കറുടെ വിശ്വസ്​ഥരിൽ ഒരാളാണ്​ സിദ്ധാർഥ്. 

നിയമസഭാ സെക്രട്ടറി അയക്കുന്ന എം.എൽ.എമാരുടെ പേരും വയസും അടങ്ങിയ പട്ടികയിൽ നിന്ന്​ മുതിർന്ന ഏറ്റവും പ്രായമുള്ള എം.എൽ.എയെയാണ്​ ഗവർണ്ണർ താൽകാലിക സ്​പീക്കറായി നിയോഗിക്കേണ്ടത്​. എന്നാൽ, ഇവിടെ അത്തരം പട്ടിക നൽകയില്ലെന്നും സർക്കാർ സംവിധാനങ്ങളെയും സ്​ഥാപനങ്ങളേയും ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ്​ നിയമസഭാ കക്ഷി നേതാവ്​ ചന്ദ്രകാന്ത്​ കവലേക്കർ ആരോപിച്ചു. ഗോവയിലെ 40 എം.എൽ.എമാരിൽ പ്രായത്തിൽ മുന്നിൽ മുൻ മുഖ്യമന്ത്രിയും കഴിഞ്ഞ സർക്കാറിലെ പ്രതിപക്ഷ നേതാവുമായ കോൺഗ്രസിലെ പ്രതാപ്​ സിങ്​ റാണെയാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017goa assembly
News Summary - Sidharth Kuncalienker pro term speaker
Next Story