Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടില്‍...

തമിഴ്നാട്ടില്‍ നാട്ടുമരുന്ന് കഴിച്ച് വൈദ്യനടക്കം നാലു പേര്‍ മരിച്ചു

text_fields
bookmark_border
തമിഴ്നാട്ടില്‍ നാട്ടുമരുന്ന് കഴിച്ച് വൈദ്യനടക്കം നാലു പേര്‍ മരിച്ചു
cancel

ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശിയില്‍ നാട്ടുമരുന്ന് കഴിച്ച് വൈദ്യനടക്കം നാലു പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. വൈദ്യന്‍ മുത്തുപാണ്ടി (54), മരുന്നു കഴിച്ച ബാലസുബ്രഹ്മണ്യം (30), ഇരുളാണ്ടി (40), സൗന്ദരപാണ്ഡ്യന്‍ എന്നിവരാണ് മരിച്ചത്. വൈദ്യന്‍ നടത്തുന്ന സ്ഥാപനത്തില്‍ പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും നിര്‍മ്മിച്ച മരുന്നാണ് മരണകാരണമായത്.

അളകാപുരി സ്വദേശികളായ ബാലസുബ്രഹ്മണ്യം, ഇരുളാണ്ടി, സൗന്ദരപാണ്ഡ്യന്‍ എന്നിവര്‍ വൈദ്യന്‍െറ അടുത്ത് ചികിത്സക്ക് എത്തിയതാണ്. മരുന്ന് കഴിച്ച മൂവരും കുഴഞ്ഞുവീഴുകയും ഛര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മരുന്നിന്‍െറ വിശ്വാസ്യത ഉറപ്പിക്കാന്‍ വൈദ്യന്‍ മുത്തുപാണ്ടിയും മരുന്നു കഴിച്ചു. ഇതോടെ ഇയാളും കുഴഞ്ഞുവീഴുകയായിരുന്നു. എല്ലാവരെയും തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

 

Show Full Article
TAGS:sidha doctor tamilnadu 
News Summary - sidha doctor dies tamilnadu
Next Story