Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
siddique kappan
cancel
Homechevron_rightNewschevron_rightIndiachevron_rightസിദ്ദീഖ്​ കാപ്പ​ന്​...

സിദ്ദീഖ്​ കാപ്പ​ന്​ അഭിഭാഷകനെ കാണാം,​ കേസ്​ ഒരാഴ്​ചത്തേക്ക്​ നീട്ടി സുപ്രീംകോടതി

text_fields
bookmark_border

ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ്​ കാപ്പ​െൻറ കേസ്​ സുപ്രീംകോടതി വീണ്ടും ഒരാഴ്​ചത്തേക്ക്​ നീട്ടി. അതേസമയം, വക്കാലത്ത്​നാമ ഒപ്പിടാൻ അഭിഭാഷകന്​ കാണാമെന്ന സോളിസിറ്റർ ജനറലി​െൻറ വാക്ക്​ രേഖപ്പെടുത്തുകയും ചെയ്​തു. കാപ്പനെതിരെ യു.പി സർക്കാർ സമർപ്പിച്ച സത്യവാങ്​​മൂലം വായിച്ച​ു​േനാക്കാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട്​ ആവശ്യപ്പെട്ട ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ ഈ കേസിലെ കോടതി നടപടി 'മാധ്യമ'ങ്ങൾ റിപ്പോർട്ട്​ ചെയ്​ത രീതിയിൽ​ അസന്തുഷ്​ടി പ്രകടിപ്പിച്ചു.

ഭരണഘടന 32ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയിൽ വരാമെന്ന്​ അർണബ്​ ഗോസ്വാമിക്കായി ഉത്തരവിട്ടപ്പോൾ ആ അനുച്ഛേദ പ്രകാരമുള്ള കേസുകൾ നിരുത്സാഹപ്പെടുത്തുകയാണെന്നാണ്​ സിദ്ദീഖ്​ കാപ്പ​െൻറ കാര്യത്തിൽ സുപ്രീംകോടതി പറഞ്ഞത്​. കാപ്പനോട്​ സുപ്രീംകോടതി നീതി ചെയ്​തില്ല എന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​ അങ്ങേയറ്റം അന്യായമാണെന്ന്​ വെള്ളിയാഴ്​ച കേസ്​ പരിഗണിച്ചപ്പോൾ ചീഫ്​ ജസ്​റ്റിസ്​ ബോബ്​ഡെ കുറ്റ​െപ്പടുത്തി. ഇക്കാര്യത്തിൽ തനിക്കൊന്നും ചെയ്യാനി​െല്ലന്നും തെറ്റായ റിപ്പോർട്ടിങ്​​ എപ്പോഴുമുണ്ടെന്നുമായിരുന്നു സിബലി​െൻറ മറുപടി.

സുപ്രീംകോടതിയിലെ ഹരജിയിൽ ഭേദഗതി വരുത്താൻ സിദ്ദീഖിനെ കാണാൻ അപേക്ഷിച്ചപ്പോൾ ജയിൽ സൂപ്രണ്ടിനെ പോയി കാണാനാണ്​ മജിസ്​​ട്രേറ്റ്​ ​പറഞ്ഞതെന്ന്​ സിബൽ ചീഫ്​ ജസ്​റ്റിസിനെ ഒാർമിപ്പിച്ചു.​ ജയിൽ സൂപ്രണ്ട്​ വീണ്ടും മജിസ്​​ട്രേറ്റി​െൻറ അടുത്തേക്ക്​ തിരിച്ചയച്ചു. ഇത്​ നിഷേധിച്ച്​ രംഗത്തുവന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന്​ തന്നെ അഭിഭാഷകൻ പോയി കാപ്പ​െൻറ ഒപ്പ്​ വാങ്ങ​െട്ടയെന്ന്​ പറഞ്ഞപ്പോൾ എസ്​.ജിക്ക്​ എതിർപ്പില്ലെന്നത്​ രേഖപ്പെടുത്തുകയാണെന്നും എവിടെയാണോ ഒപ്പുവാങ്ങേണ്ടത്​ അത്​ വാങ്ങ​െട്ടയെന്നും ചീഫ്​ ജസ്​റ്റിസും പറഞ്ഞു.

ഇൗ ഘട്ടത്തിലാണ്​ യു.പി സർക്കാറി​െൻറ സത്യവാങ്​​മൂലം വായിച്ചുനോക്കാൻ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ കപിൽ സിബലിനോട്​ ആവശ്യപ്പെട്ടത്​. ''താങ്കളുടെ കക്ഷി ചില കുറ്റകൃത്യങ്ങളിലെ പ്രതിയാണെന്നും ജാമ്യത്തിന്​ അ​േപക്ഷിക്കാൻ അർഹതയുണ്ടെന്നുമാണ്​ സോളിസിറ്റർ ജനറൽ പറയുന്നത്​'' എന്ന്​ ചീഫ്​ ജസ്​റ്റിസ്​ പറഞ്ഞു. നന്നെ ചുരുങ്ങിയത്​ യു.പി സർക്കാറി​െൻറ മറുപടി വായിക്കൂ. എന്നിട്ട്​ താങ്കളുടെ വാദം കേൾക്കാമെന്നും ചീഫ്​ ജസ്​റ്റിസ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtSidheeq Kappan
News Summary - Siddique Kappan will meet his lawyer and the Supreme Court will extend the case for a week
Next Story