Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സിദ്ദീഖ്​ കാപ്പൻ ഹാഥറസിലേക്ക്​ പോയത്​ ജാതീയമായ ഭിന്നിപ്പും ക്രമസമാധാന തകർച്ചയും സൃഷ്​ടിക്കാൻ -​യു.പി സർക്കാർ
cancel
Homechevron_rightNewschevron_rightIndiachevron_rightസിദ്ദീഖ്​ കാപ്പൻ...

സിദ്ദീഖ്​ കാപ്പൻ ഹാഥറസിലേക്ക്​ പോയത്​ ജാതീയമായ ഭിന്നിപ്പും ക്രമസമാധാന തകർച്ചയും സൃഷ്​ടിക്കാൻ -​യു.പി സർക്കാർ

text_fields
bookmark_border

ന്യൂഡൽഹി: േകരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ്​ കാപ്പൻ മാധ്യമപ്രവർത്തകനല്ലെന്നും പോപുലർഫ്രണ്ട്​ (പി.എഫ്​.ഐ) സെക്രട്ടറിയാണെന്നും ഉത്തർപ്രദേശ്​ സർക്കാർ സുപ്രീംകോടതിയിൽ. പി.എഫ്​.ഐ ഒാഫിസ്​ സെക്രട്ടറിയായ സിദ്ദീഖ്​ കാപ്പൻ പത്രപ്രവർത്തക​ 'ആവരണം' ഉപയോഗിക്കുകയായിരുന്നുവെന്ന്​ യു.പി സർക്കാർ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ ആരോപിച്ചു. കാപ്പനെ കാണുന്നതിൽനിന്ന്​ ബന്ധുക്കളെയും അഭിഭാഷകരെയും തടഞ്ഞിട്ടി​ല്ലെന്നും യു.പി സർക്കാറി​െൻറ സത്യവാങ്​മൂലത്തിലുണ്ട്​.

സിദ്ദീഖ്​ കാപ്പ​െൻറ മോചനത്തിനായി കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം പ്രസിഡൻറ്​ മിജി ജോസ്​ സമർപ്പിച്ച ഹരജിക്കുള്ള മറുപടിയിലാണ്​ യോഗി സർക്കാറി​െൻറ വിശദീകരണം​. ​കേരളത്തിൽനിന്ന്​ പ്രസിദ്ധീകരിച്ചിരുന്നതും 2018ൽ നിർത്തിയതുമായ 'തേജസ്​' ദിനപത്രത്തി​െൻറ ​തിരിച്ചറിയൽ കാർഡ്​ ഉപയോഗിച്ചാണ്​ പി.എഫ്​.ഐ പ്രവർത്തനത്തിന്​​ സിദ്ദീഖ്​ 'ജേണലിസ്​റ്റ്​ കവർ' നൽകിയതെന്നും ഇൗ പത്രത്തിന്​ നിരോധിത സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സത്യവാങ്​മൂലം ആരോപിക്കുന്നു.

മറ്റു പി.എഫ്​.ഐ പ്രവർത്തകർക്കും വിദ്യാർഥി വിഭാഗമായ കാമ്പസ്​ ഫ്രണ്ട്​​ ഒാഫ്​ ഇന്ത്യ നേതാക്കൾക്കും ഒപ്പം സിദ്ദീഖ്​ കാപ്പൻ ജേണലിസ്​റ്റ്​ എന്ന പേരിൽ ഹാഥറസിലേക്ക്​ പോയത്​ ജാതീയമായ ഭിന്നിപ്പും ക്രമസമാധാന തകർച്ചയും സൃഷ്​ടിക്കാനാണെന്ന്​ അന്വേഷണത്തിൽ കണ്ടെത്തിയെന്നും​ സത്യവാങ്​​മൂലത്തിൽ അവകാശപ്പെട്ടു.

നിരോധിക്കപ്പെട്ട സംഘടനകളുമായി കാപ്പന്​ ബന്ധമുണ്ടെന്ന്​ അന്വേഷണത്തിൽ ഉയർന്നുവരുന്നുണ്ടെന്നും പ്രത്യേക ദൗത്യസേനയുടെ അന്വേഷണം തുടരുന്നതിനാൽ അവയൊന്നും ഇൗ സത്യവാങ്​മൂലത്തിൽ ഉൾപ്പെടുത്തിയിട്ടി​െല്ലന്നും യു.പി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു​. സിദ്ദീഖ്​ കാപ്പന്​ വേണ്ടി സമർപ്പിച്ച ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരമുള്ള ഹരജി നിലനിൽക്കില്ലെന്നും യു.പി സർക്കാർ മറുപടിയിൽ വ്യക്തമാക്കി.

ജുഡീഷ്യൽ കസ്​റ്റഡിയിലുള്ള സിദ്ദീഖ്​ കാപ്പൻ ഇത്​ കൈകാര്യം ചെയ്യാൻ അധികാരമുള്ള അലഹബാദ്​ ഹൈകോടതിയെ ആണ്​ സമീപിക്കേണ്ടത്​. കാപ്പനൊപ്പം അറസ്​റ്റിലായ മറ്റു മൂന്നുപേരുടെയും ജാമ്യാപേക്ഷകൾ ബന്ധപ്പെട്ട കോടതികൾ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും യു.പി സർക്കാർ ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up governmentHathrasSidheeq Kappan
News Summary - Siddique Kappan goes to Hathras to create ethnic divisions and law and order - UP govt
Next Story