ബംഗളൂരു: തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം ആദരവോടെ നിരസിക്കുന്നതായി വിജയപുര ജ്ഞാന യോഗാശ്രമത്തിലെ സിദ്ധേശ്വര സ്വാമി. സന്യാസിയായ തനിക്ക് ഏതെങ്കിലും അവാർഡോ ബഹുമതിയോ ആവശ്യമില്ലെന്നും ആവശ്യമുള്ളവർക്ക് സർക്കാർ അത് നൽകെട്ടയെന്നും അദ്ദേഹം പറഞ്ഞു. മുെമ്പാരിക്കലും താൻ ഒരു അവാർഡും സ്വീകരിച്ചിട്ടില്ല. അങ്ങനെ ആദരിക്കപ്പെടണമെന്ന് ആഗ്രഹവുമില്ല- അദ്ദേഹം പറഞ്ഞു.
കുറച്ചുവർഷം മുമ്പ് ധാർവാഡ് സർവകലാശാല സിദ്ധേശ്വര സ്വാമിക്ക് ഡോക്ടറേറ്റ് നൽകിയെങ്കിലും അദ്ദേഹം അത് തിരിച്ചുനൽകിയിരുന്നു. പത്മശ്രീ പുരസ്കാരം നിരസിക്കുന്നത് സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിലപ്പെട്ട ബഹുമതിക്ക് രാജ്യം തന്നെ തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്നും എന്നാൽ, പുരസ്കാരം സ്വീകരിക്കാൻ തനിക്ക് നിർവാഹമില്ലെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.
കർണാടകയിൽ ഏറെ അനുയായികളുള്ള ആത്മീയ നേതാവാണ് സിദ്ധേശ്വര സ്വാമി.