Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'തെറ്റിയതല്ല മക്കളേ,...

'തെറ്റിയതല്ല മക്കളേ, പുകഴ്​ത്തിയതാണ്​';അടിച്ചുപൊളിച്ച്​ കേരളം'-മാസ്​ ഡയലോഗുമായി സിദ്ധാർഥ്​

text_fields
bookmark_border
Siddharth pinarayi vijayan twitter
cancel

തെരഞ്ഞെടുപ്പ്​ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്​ നടൻ സിദ്ധാർഥ്​. ട്വിറ്ററിലാണ്​ നടൻ അഭിനന്ദന സന്ദേശം കുറിച്ചത്​. 'പിണറാര്യ'വിജയൻ എന്നായിരുന്നു സിദ്ധാർഥി​െൻറ ആദ്യ ട്വീറ്റ്​. നടന്​ അക്ഷരത്തെറ്റ്​ പറ്റിയെന്ന വിശ്വാസത്തിൽ മലയാളികൾ അദ്ദേഹത്തെ തിരുത്താനെത്തി. അഭിനന്ദനത്തിന്​ നന്ദി, എന്നാൽ ​പേര്​ അങ്ങിനെയല്ല എന്നായിരുന്നു കമൻറുകളിൽ നിരവധി​പേർ ചൂണ്ടിക്കാട്ടിയത്​.


എന്നാൽ ഇതിന്​ മറുപടിയായി സിദ്ധാർഥ്​ വീണ്ടും ട്വീറ്റ്​ ചെയ്യുകയായിരുന്നു. 'എന്താണ്​ ​സ്​പെല്ലിങ്​ എന്ന്​ എനിക്കറിയാം മക്കളേ, ഞാൻ പുകഴ്​ത്തുകയായിരുന്നു'എന്നായിരുന്നു മറുപടി. ഇതോടൊപ്പം അടിച്ചുപൊളിച്ച്​ കേരളം എന്നും അദ്ദേഹം കുറിച്ചു. പിണറാര്യ എന്ന തമിഴ് വാക്കി​െൻറ അർഥം ഗംഭീര പ്രകടനം എന്നാണെന്നും അതാണ് നടന്‍ ഉദ്ദേശിച്ചതെന്നും ചിലര്‍ കമൻറുകളില്‍ വിശദീകരിച്ചു.

Show Full Article
TAGS:Siddharth Pinarayi Vijayan election 2021 
Next Story