സിദ്ധാർഥ് വരദരാജന് മുൻകൂർ ജാമ്യം
text_fieldsലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പരാമർശങ്ങളുടെ പേരിലുള്ള കേസിൽ ‘ദ വയർ’ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജന് അലഹബാദ് ഹൈകോടതി മുൻകൂർ ജാമ്യം നൽകി.
കോട്വാലി അയോധ്യ പൊലീസ് സ്റ്റേഷനിലാണ് വരദരാജനെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തത്. പരാതിക്കാരൻ തെൻറ യു.എസ് പാസ്പോർട്ട് കോടതി മുമ്പാകെ നൽകണമെന്നും അനുമതിയില്ലാതെ രാജ്യം വിടരുതെന്നും ജസ്റ്റിസ് ചന്ദ്ര ധരി സിങ് നിർദേശിച്ചു.
ഒരു പിഴവിെൻറ പേരിൽ ഭരണകൂടം സിദ്ധാർഥ് വരദരാജനെ ലക്ഷ്യമിടുകയാണെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ പറഞ്ഞു. കേസെടുക്കുന്നതിന് മുമ്പുതന്നെ പിഴവ് തിരുത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
