Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനുയായിയെ മുഖത്തടിച്ച് തള്ളി സിദ്ധരാമയ്യ VIDEO
text_fieldsbookmark_border
ബംഗളൂരു: അനുയായിയെ മുഖത്തടിക്കുകയും പിടിച്ച് തള്ളുകയും െചയ്യുന്ന കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ വീഡിയോ പുറത്ത്. ഇന്നലെ മൈസൂരു വിമാനത്താവളത്തിലായിരുന്നു സംഭവം.
വിമാനത്താവളത്തിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച ശേഷം തിരിഞ്ഞ് നടക്കുമ്പോഴായിരുന്നു സംഭവം. സംസാരിക്കാൻ ആവശ്യപ്പെട്ട് സിദ്ധരാമയ്യക്ക് മൊബൈൽ നൽകാൻ ശ്രമിക്കുമ്പോഴാണ് ദേഷ്യപ്പെട്ട് മുഖത്തടിച്ചത്. പിന്നാലെ പിടിച്ച് തള്ളുകയും ചെയ്തു.
മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സിദ്ധരാമയ്യയുടെ സമീപം നിന്ന ഇദ്ദേഹം മുൻമുഖ്യമന്ത്രിയുടെ സഹായി ആണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
#WATCH: Congress leader and Karnataka's former Chief Minister Siddaramaiah slaps his aide outside Mysuru Airport. pic.twitter.com/hhC0t5vm8Q
— ANI (@ANI) September 4, 2019
Next Story
