Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഫ് കഴിക്കാൻ ഇഷ്​​ടം,...

ബീഫ് കഴിക്കാൻ ഇഷ്​​ടം, അതു ത‍​െൻറ അവകാശമാണെന്ന് സിദ്ധരാമയ്യ

text_fields
bookmark_border
ബീഫ് കഴിക്കാൻ ഇഷ്​​ടം, അതു ത‍​െൻറ അവകാശമാണെന്ന് സിദ്ധരാമയ്യ
cancel

ബംഗളൂരു: തനിക്ക്​ ബീഫ് കഴിക്കാൻ ഇഷ്​​ടമാണെന്ന് തുറന്നുപറഞ്ഞ് കർണാടക പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബീഫ് കഴിക്കുന്നത് ത​െൻറ അവകാശമാണെന്നും തിങ്കളാഴ്ച കോൺഗ്രസ് ഭവനിൽ നടന്ന സ്ഥാപക ദിനാഘോഷ ചടങ്ങിനിടെ സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഒാർഡിനൻസിലൂടെ പാസാക്കി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കാനുള്ള ബി.ജെ.പി സർക്കാറിെൻറ നീക്കത്തിനിടെയാണ്​ പരാമർശം.

''കന്നുകാലികളുടെ ഇറച്ചി കഴിക്കാറുണ്ടെന്ന് ഒരിക്കൽ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ആരാണ് അതിനെ ചോദ്യം ചെയ്യാനുള്ളത്? ഭക്ഷണ ശീലങ്ങൾ എ​െൻറ അവകാശമാണ്. നിങ്ങൾ കഴിക്കുന്നില്ലെങ്കിൽ കഴിക്കണ്ട. എനിക്ക് ഇഷ്​​ടമായതുകൊണ്ട് കഴിക്കുന്നു. ഇതു പറയാൻ ഒരാൾക്കെങ്കിലും ധൈര്യമുണ്ടാകണം'' -സിദ്ധരാമയ്യ പറഞ്ഞു.

പ്രതിഷേധം ഭയന്ന് പലരും ഇത് തുറന്നുപറയാൻ ഭയപ്പെടുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ആരെങ്കിലും വിമർശിക്കുമെന്ന് കരുതി പലരും മിണ്ടാതെയിരിക്കുകയാണ്. സ്വന്തമായി ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ അവർ ഭയപ്പെടുകയാണ്. ഇത്തരം സംശയങ്ങളിൽനിന്ന്​ നമ്മൾ പുറത്തുകടക്കണം. പശുക്കളെ കർഷകർ ഗോമാതാവായാണ് കാണുന്നത്. എന്നാൽ, പ്രായം ചെന്ന പശുക്കളെയും എരുമകളെയും അവർ എവിടെ കൊണ്ടുപോയി നൽകും? ഒരു ദിവസം ചുരുങ്ങിയത് 100 രൂപയെങ്കിലും അതിനെ പരിപാലിക്കാൻ വേണ്ടിവരും? കർഷകർക്ക് അത്​ ആരു നൽകുമെന്നും സിദ്ധരാമയ്യ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beef banSiddaramaiah
Next Story