ആവശ്യങ്ങൾ ഹൈക്കമാൻഡിനു മുന്നിൽ നിരത്തി സിദ്ധരാമയ്യ; സി.എൽ.പി യോഗം നാളെ, മുഖ്യമന്ത്രി സത്യപ്രതിജ്ഞ തിങ്കളാഴ്ച
text_fieldsന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിക്കത്ത് നൽകിയതിന് പിന്നാലെ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തിയ സിദ്ധരാമയ്യ തന്റെ ആവശ്യങ്ങളുടെ പട്ടിക നേതൃത്വത്തിനു മുന്നിൽ വെച്ചു. മകൻ യതീന്ദ്രക്ക് മന്ത്രിസഭയിൽ പ്രധാനപ്പെട്ടൊരു വകുപ്പ് വേണമെന്നാണ് സിദ്ധരാമയ്യയുടെ പ്രധാന ആവശ്യം.
മുമ്പ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടേക്കും എന്ന രീതിയിൽ വാർത്ത വന്നിരുന്നു. മകൻ യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് വേണ്ടിയും അദ്ദേഹം പ്രധാന വകുപ്പുകൾ ആവശ്യപ്പെട്ടു. അതിൽ മെഡിക്കൽ വിദ്യാഭ്യാസം, പിന്നാക്ക വിഭാഗങ്ങൾ, വ്യവസായങ്ങൾ, ജലവിഭവങ്ങൾ എന്നിവ ഉൾപ്പെടുന്നു. ശിവകുമാർ ആ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്.
സഭാ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗം (സി.എൽ.പി) നാളെ വൈകീട്ട് നാലിന് നടക്കും. തിങ്കളാഴ്ച പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്. നാളെത്തെ യോഗത്തിൽ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയായി തീരുമാനിക്കും. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
എന്നാൽ, ഉപമുഖ്യമന്ത്രി പദമല്ല പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. മറ്റൊരു പ്രധാന ആവശ്യം എം.എൽ.സി, രാജ്യസഭ സീറ്റുകൾ സംബന്ധിച്ചാണ്. തന്റെ കൂടെയുള്ള നേതാക്കളെ പരമാവധി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഇവരുടെ പട്ടികയും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിക്കുകയും കർണാടക രാഷ്ട്രീയത്തിൽ വേരൂന്നിയിരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
സിദ്ധരാമയ്യ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന സതീഷ് ജാർക്കിഹോളിക്ക് കെ.പി.സി.സി (കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ട് ഉണ്ട്.മന്ത്രിസഭയിൽ തന്റെ അനുയായികൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പിക്കലാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഉറച്ചു നിന്ന നേതാക്കളെ മന്ത്രിസഭയിൽ എത്തിക്കാനുള്ള ആവശ്യവും സിദ്ധരാമയ്യ ഉന്നയിച്ചിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും വരുണ മണ്ഡലത്തിലെ എം.എൽ.എ എന്ന നിലയിൽ ശേഷിക്കുന്ന രണ്ട് വർഷമെങ്കിലും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും സിദ്ധരാമയ്യ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. "ഹൈക്കമാൻഡ് എന്നോട് രാജ്യസഭയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ഞാൻ അത് താഴ്മയോടെ നിരസിച്ചു. എനിക്ക് ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല," സിദ്ധരാമയ്യ പറഞ്ഞു. "എന്റെ രാജി മുഖ്യമന്ത്രി സ്ഥാനത്തു നിന്നാണ്, സജീവ രാഷ്ട്രീയത്തിൽ നിന്നല്ല. സാമൂഹിക നീതിക്കും ഭരണഘടന സംരക്ഷണത്തിനും വർഗീയതയ്ക്കും എതിരെ എന്റെ അവസാന ശ്വാസം വരെ ഞാൻ പോരാടും," സിദ്ധരാമയ്യ ഇന്നലെ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും രാജ്യസഭയിൽ ചേരാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കർണാടകയിൽ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് മൂന്ന് സീറ്റും ബി.ജെ.പി.ക്ക് ഒരു സീറ്റും നേടാൻ കഴിയും. മല്ലികാർജുൻ ഖാർഗെയുടെ രാജ്യസഭാ സീറ്റ് ജൂണിൽ ഒഴിവുവരുന്നു, അദ്ദേഹം കർണാടകയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ട്. ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തിലാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറായത്. പിന്നീട് രാജിവെക്കുകയും രാജി ഗവർണർ അംഗീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

