Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഡ ഭൂമി ഇടപാട് കേസിൽ സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്

text_fields
bookmark_border
Siddaramaiah
cancel

ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമക്കും ഭാര്യക്കും മറ്റ് രണ്ട് പേർക്കും കർണാടക ലോകായുക്തയുടെ ക്ലീൻചിറ്റ്. തെളിവുകളുടെ അഭാവത്തിലാണ് മൂവർക്കും ക്ലീൻചിറ്റ് നൽകിയത്. സിവിൽ കേസാണ് ഇവർക്കെതിരെ ഉള്ളതെന്നും അതിന് ക്രിമിനൽ നടപടി ​ക്രമത്തിന്റെ ആവശ്യമില്ലെന്നും ലോകായുക്ത വിലയിരുത്തി.

കേസിൽ പരാതി നൽകിയ മാധ്യമപ്രവർത്തക സ്നേഹമയി കൃഷ്ണക്ക് അന്വേഷണത്തിന്റെ കണ്ടെത്തലുകൾ സംബന്ധിച്ച് ലോകായുക്ത നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസിൽ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചി​ട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവിൽ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നുവന്നത്. അതേസമയം, മുഡ കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ പാ​ർ​വ​തി​യു​ടെ പേ​രി​ൽ മൈ​സൂ​രു കേ​സ​രൂ​രി​ലു​ണ്ടാ​യി​രു​ന്ന 3.36 ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​ക്ക് പ​ക​രം 56 കോ​ടി വി​ല​യു​ള്ള 14 പ്ലോ​ട്ട് മൈ​സൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്​​മെ​ന്റ് അ​തോ​റി​റ്റി (മു​ഡ) അ​നു​വ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ, ത​ന്റെ ഭാ​ര്യ​യു​ടെ പേ​രി​ൽ മൈ​സൂ​രു​വി​ലു​ള്ള ഭൂ​മി മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) പൂ​ർ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഏ​റ്റെ​ടു​ക്കു​ക​യും ലേ​ഔ​ട്ട് രൂ​പ​പ്പെ​ടു​ത്തി പ്ലോ​ട്ടു​ക​ളാ​ക്കി വി​ൽ​ക്കു​ക​യും ചെ​യ്തെ​ന്നും ന​ഷ്ട​പ്പെ​ട്ട ഭൂ​മി​ക്ക് തു​ല്യ​മാ​യി 14 ഇ​ട​ങ്ങ​ളി​ൽ പ്ലോ​ട്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തെ​ന്നും സി​ദ്ധ​രാ​മ​യ്യ പറയുന്നു.

കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി ഇ.ഡി കേസെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Siddaramaiah Gets Clean Chit From Lokayukta In MUDA Land Scam Case
Next Story