Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്രായേൽ-ഇറാൻ സംഘർഷം;...

ഇസ്രായേൽ-ഇറാൻ സംഘർഷം; കന്നഡികരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് സിദ്ധരാമയ്യ

text_fields
bookmark_border
ഇസ്രായേൽ-ഇറാൻ സംഘർഷം; കന്നഡികരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് സിദ്ധരാമയ്യ
cancel

ബംഗളൂരു; ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംഘർഷ സ്ഥലത്ത് കുടുങ്ങികിടക്കുന്ന കന്നഡികരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കന്നഡ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കുടുങ്ങിക്കിടക്കുന്നവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു 'യുദ്ധബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡികരോട് ഞാൻ സംസാരിച്ചു. കോൺഗ്രസ് നേതാവ് നടരാജ് ഗൗഡയുമായും ഞാൻ സംസാരിച്ചു' സിദ്ധരാമയ്യ പറഞ്ഞു.

നിലവിൽ അവിടെ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നും എന്നാൽ ആളുകൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കേന്ദ്ര അധികാരികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെട്ടാലുടൻ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രകൾ ഏകോപിപ്പിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന വ്യക്തികളുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥർ സജ്ജരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറാനിലെ ഇന്ത്യൻ പൗരന്മാരുമായുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. വിദ്യാർഥികൾ അടക്കമുള്ളവരെ വഹിച്ചു കൊണ്ടുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് തിരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇ​സ്രാ​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നി​ല​വി​ൽ ഇ​റാ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളി​ൽ ആ​ശ​ങ്ക​യും പ​രി​ഭ്രാ​ന്തി​യും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ന്റെ സ്പെ​ഷ​ൽ ഓ​ഫി​സ​ർ എ​ച്ച്.​എ​സ് സ​തീ​ഷ് പ​റ​ഞ്ഞു.

ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ തെ​ഹ്‌​റാ​നി​ന​ടു​ത്തു​ള്ള ഷാ​ഹി​ദ് ബെ​ഹെ​ഷ്തി മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ഒ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​റാ​നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്കാ​കു​ല​രാ​ണ്. വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​യ ന​ദീം ഹു​സൈ​നും മാ​താ​പി​താ​ക്ക​ളും ക​ർ​ണാ​ട​ക​യി​ലെ എ​ൻ.​ആ​ർ.​ഐ ഫോ​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​ങ്കു​വെ​ച്ച​താ​യി സ​തീ​ഷ് പ​റ​ഞ്ഞു. സ്വ​ന്തം നാ​ടാ​യ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ആ​ഗ്ര​ഹം വി​ദ്യാ​ർ​ഥി പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​അ​ഭ്യ​ർ​ഥ​ന​ക്ക് മ​റു​പ​ടി​യാ​യി, ക​ർ​ണാ​ട​ക​യി​ലെ എ​ൻ.​ആ​ർ.​ഐ ഫോ​റ​ത്തി​ന്റെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ആ​ര​തി കൃ​ഷ്ണ ഉ​ട​ൻ ത​ന്നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് എ​ഴു​തി​യ ക​ത്തി​ൽ ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​റാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചെ​ന്ന് സ​തീ​ഷ് പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം കാ​ര​ണം ഇ​സ്രാ​യേ​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ര​വ​ധി ക​ന്ന​ടി​ഗ​രു​മാ​യി കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ച​ർ​ച്ച ന​ട​ത്തി. അ​വ​രു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും അ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ചു. ത​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ​നി​ന്ന് ക​ന്ന​ടി​ഗ​രു​മാ​യി ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി​യ കു​മാ​ര സ്വാ​മി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പൂ​ർ​ണ​പി​ന്തു​ണ അ​വ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു.

ആദ്യ ഘട്ടത്തിൽ 110 പേരെയാണ് ഡൽഹിയിൽ എത്തിക്കുന്നത്. ഇറാനിൽ നിന്ന് അതിർത്തി കടന്ന് റോഡ് മാർഗം 200റോളം വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാർ അർമേനിയയിൽ എത്തിയിട്ടുണ്ട്. വ്യോമപാത അടച്ച സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ എത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം.

ഇറാനിലെ ഇന്ത്യൻ പൗരന്മാർ തെഹ്റാനിലെ എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി +989010144557, +989128109115, +989128109109 എന്ന ടെലിഫോൺ നമ്പർ ഉപയോഗിക്കാമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു.

ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെടാൻ +972 54-7520711, +972 54-3278392 എന്നീ ടെലിഫോൺ നമ്പറുകളും cons1.telaviv@mea.gov.in ഇമെയ്‍ൽ സൗകര്യവും ഇസ്രായേലിലെ ഇന്ത്യൻ എംബസി എക്സിലൂടെ പുറത്തുവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahKannadigasLatest NewsIsrael Iran War
News Summary - Siddaramaiah assures safe return of stranded Kannadigas amid escalating Iran-Israel conflict
Next Story