Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി​ദ്ധ​രാ​മ​യ്യ:...

സി​ദ്ധ​രാ​മ​യ്യ: സ​മു​ദാ​യ​ങ്ങ​ൾ​ക്കു മീ​തെ വ​ള​ർ​ന്ന ‘അ​ഹി​ന്ദ’ നേ​താ​വ്

text_fields
bookmark_border
siddaramaiah
cancel

ബം​ഗ​ളൂ​രു: ജാ​തി-​സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ളു​ടെ ഭൂ​മി​ക​യാ​യ ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കു​മ്പോ​ൾ പി​ന്നാ​ക്ക, ദ​ലി​ത്, മു​സ്‍ലിം വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ശാ​ല​കൂ​ട്ടാ​യ്മ​യു​ടെ കൂ​ടി വി​ജ​യം. ന്യൂ​ന​പ​ക്ഷ​ത്തെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും ദ​ലി​ത​രെ​യും ഒ​ന്നി​പ്പി​ച്ചു​ള്ള ‘അ​ഹി​ന്ദ’ പ്ര​സ്ഥാ​ന​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ് കൂ​ടി​യാ​യ സി​ദ്ധ​രാ​മ​യ്യ പി​ന്നാ​ക്ക വി​ഭാ​ഗ​മാ​യ കു​റു​ബ സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് മു​ഖ്യ​പ​ദ​വി​​യി​ലേ​ക്ക് ഉ​യ​ർ​ന്നു വ​ന്ന പോ​രാ​ളി​കൂ​ടി​യാ​ണ്.

ലോ​ക്ദ​ളി​ൽ​നി​ന്നാ​രം​ഭി​ച്ച് ജ​ന​ത പ​രി​വാ​റി​ലൂ​ടെ​യും ജെ.​ഡി-​എ​സി​ലൂ​ടെ​യും വ​ള​ർ​ന്ന് കോ​ൺ​ഗ്ര​സി​ൽ പ​ന്ത​ലി​ക്കു​ക​യാ​യി​രു​ന്നു ഈ 75​കാ​ര​ൻ. അ​ഴി​മ​തി​മു​ക്ത​നാ​യ സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭ​ര​ണ​പ​രി​ജ്ഞാ​ന​വും പൊ​തു​സ​മ്മ​തി​യും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലെ​ന്ന​താ​ണ് കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ഡി.​​കെ. ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നാ​യു​ള്ള മ​ത്സ​ര​ത്തി​ൽ പി​റ​കി​ലാ​ക്കി​യ​ത്.

ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ പി​റ​ന്ന സി​ദ്ധ​രാ​മ​യ്യ, വീ​ട്ടി​ലെ പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണം ത​നി​ക്ക് ചെ​റു​പ്പ​ത്തി​ൽ സ്കൂ​ൾ ഒ​ഴി​വാ​ക്കി കാ​ലി മേ​യ്ക്കാ​ൻ പോ​കേ​ണ്ടി​വ​ന്നി​രു​ന്നെ​ന്ന് പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഠ​ന​ത്തി​ലെ താ​ൽ​പ​ര്യം ക​ണ്ട് അ​ധ്യാ​പ​ക​ർ നേ​രി​ട്ട് നാ​ലാം ക്ലാ​സി​ലി​രു​ത്തി​യാ​ണ് തു​ട​ർ​പ​ഠ​നം ന​ട​ന്ന​ത്. അ​ങ്ങ​നെ ആ​ർ​ട്സി​ലും നി​യ​മ​ത്തി​ലും ഇ​ര​ട്ട ബി​രു​ദം നേ​ടി.

1983ൽ ​ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം രാ​മ​കൃ​ഷ്ണ ഹെ​ഗ്ഡെ, എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, ജെ.​എ​ച്ച്. പ​ട്ടേ​ൽ, എ​സ്.​എം. കൃ​ഷ്ണ സ​ർ​ക്കാ​റു​ക​ളി​ൽ മ​ന്ത്രി​യാ​യി. ഗൗ​ഡ, പ​ട്ടേ​ൽ, ധ​രം​സി​ങ് സ​ർ​ക്കാ​റു​ക​ളി​ൽ ധ​ന​കാ​ര്യ ചു​മ​ത​ല​യു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സി​ദ്ധ​രാ​മ​യ്യ​യു​ടെ ബ​ജ​റ്റി​ന് സ​മൂ​ഹ​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും പ്ര​ശം​സ​യാ​ണ് ല​ഭി​ച്ച​ത്.

വി​ഭ​വ​ങ്ങ​ളു​ടെ ഫ​ല​പ്ര​ദ​മാ​യ വി​നി​യോ​ഗ​ത്തി​ലൂ​ടെ മു​ൻ സ​ർ​ക്കാ​റി​ന്റെ ക​ടം വീ​ട്ടി​യും നി​ല​വി​ലെ സ​ർ​ക്കാ​റി​ന് ബാ​ധ്യ​ത​ക​ളി​ല്ലാ​തെ​യും സാ​മ്പ​ത്തി​ക പ​ട്ടി​ക​യി​ൽ ക​ർ​ണാ​ട​ക​യെ രാ​ജ്യ​ത്ത് ഒ​ന്നാ​​മ​തെ​ത്തി​ച്ച ആ​സൂ​ത്ര​ണ​മി​ക​വും സി​ദ്ധ​രാ​മ​യ്യ പ്ര​ക​ടി​പ്പി​ച്ചു. ധ​ന​കാ​ര്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ 13 ബ​ജ​റ്റു​ക​ളാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്.

ദേ​വ​ഗൗ​ഡ​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്ന് 2006ലാ​ണ് ‘അ​ഹി​ന്ദ’ പ്ര​സ്ഥാ​ന​വു​മാ​യി സി​ദ്ധ​രാ​മ​യ്യ രം​ഗ​ത്തു​വ​രു​ന്ന​ത്. ക​ന്ന​ഡ​യി​ൽ ന്യൂ​ന​പ​ക്ഷ​ത്തെ​യും (അ​ൽ​പ​സം​ഖ്യ​ത​രു), പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും (ഹി​ന്ദു​ളി​ത​വ​രു), ദ​ലി​ത​രെ​യും (ദ​ലി​ത​രു) സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ‘അ​ഹി​ന്ദ’ എ​ന്ന പ്ര​യോ​ഗം.

അ​ഖി​ലേ​ന്ത്യ പു​രോ​ഗ​മ​ന ജ​ന​താ​ദ​ളി​നെ (എ.​ഐ.​പി.​ജെ.​ഡി) പു​ന​രു​ജ്ജീ​വി​പ്പി​ച്ച സി​ദ്ധ​രാ​മ​യ്യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ത്തു​കാ​ട്ടി. ഇ​തോ​ടെ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും സി​ദ്ധ​രാ​മ​യ്യ​ക്കാ​യി നോ​ട്ട​മി​ട്ടു. ബി.​ജെ.​പി​യു​ടെ ആ​ദ​ർ​ശ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി വ​ൻ അ​നു​യാ​യി വൃ​ന്ദ​വു​മാ​യി അ​ദ്ദേ​ഹം ഐ.​പി.​ജെ.​ഡി​യെ കോ​ൺ​ഗ്ര​സി​ൽ ല​യി​പ്പി​ച്ചു.

കോ​ൺ​ഗ്ര​സി​ലെ​ത്തി​യി​ട്ട് 17 വ​ർ​ഷ​മാ​യു​ള്ളൂ​വെ​ങ്കി​ലും 15 വ​ർ​ഷ​വും നി​യ​മ​സ​ഭ​യി​ൽ പാ​ർ​ട്ടി​യു​ടെ ചു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യി​ലാ​യി​രു​ന്നു. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്തെ ബെ​ള്ളാ​രി​യി​ലെ ഖ​ന​ന അ​ഴി​മ​തി​ക​ൾ തു​റ​ന്നു​കാ​ട്ടാ​ൻ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബെ​ള്ളാ​രി​യി​ലേ​ക്ക് സി​ദ്ധ​രാ​മ​യ്യ ന​യി​ച്ച ‘ബെ​ള്ളാ​രി ച​ലോ’ 320 കി​ലോ​മീ​റ്റ​ർ പ​ദ​യാ​ത്ര​യാ​ണ് 2013ൽ ​കോ​ൺ​ഗ്ര​സി​നെ 122 സീ​റ്റു​മാ​യി ഭ​ര​ണ​ത്തി​ൽ തി​രി​കെ​യെ​ത്തി​ച്ച​ത്.

അ​ഞ്ചു വ​ർ​ഷ​വും നാ​ലു ദി​വ​സ​വും മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലി​രു​ന്ന സി​ദ്ധ​രാ​മ​യ്യ 1972ലെ ​ദേ​വ​രാ​ജ് അ​ര​ശ് സ​ർ​ക്കാ​റി​നു​ശേ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ സ​ർ​ക്കാ​റാ​യി. ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന 2018ൽ ​ജെ.​ഡി-​എ​സും കോ​ൺ​ഗ്ര​സും ചേ​ർ​ന്ന് സ​ഖ്യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ സി​ദ്ധ​രാ​മ​യ്യ സ​ഖ്യ​ത്തി​ന്റെ ഏ​കോ​പ​ന ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി.

അ​ഭി​പ്രാ​യ വ്യ​ത്യാ​സം രൂ​ക്ഷ​മാ​യ സ​ഖ്യ​സ​ർ​ക്കാ​റി​നെ ബി.​ജെ.​പി ഓ​പ​റേ​ഷ​ൻ താ​മ​ര​യി​ലൂ​ടെ വീ​ഴ്ത്തി​യ​തോ​ടെ സി​ദ്ധ​രാ​മ​യ്യ പ്ര​തി​പ​ക്ഷ നേ​താ​വാ​യി. നാ​ലു പ​തി​റ്റാ​ണ്ടു നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​നി​ടെ ഒ​മ്പ​തു ത​വ​ണ എം.​എ​ൽ.​എ​യാ​യി. 2018ൽ ​വ​രു​ണ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ചി​രു​ന്നു.

കന്നടയുടെ സിദ്ധു: സിദ്ധരാമയ്യ (75 വയസ്സ്)

  • മൈസൂരു വരുണ സിദ്ധരാമനഹുണ്ടിയിലെ കർഷക കുടുംബത്തിൽ 1945ൽ ജനനം

● മൈസൂർ സർവകലാശാലയിൽനിന്ന് ആർട്സിലും നിയമത്തിലും ഇരട്ട ബിരുദം

● ഭാര്യ പാർവതി. മകൻ ഡോ. യതീന്ദ്ര (മുൻ എം.എൽ.എ)

● 1970കളിൽ രാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. കോൺഗ്രസ് വിരുദ്ധനായിരുന്ന അദ്ദേഹം 1975ൽ അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയർത്തി.

1983ൽ ലോക്ദൾ പാർട്ടി ടിക്കറ്റിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്ന് ജയം.

→ രാമകൃഷ്ണ ഹെഗ്ഡെയുടെ ജനതാപാർട്ടി സർക്കാറിൽ സെറികൾചർ മന്ത്രി

→ 1985: ഇടക്കാല തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരിയിൽനിന്ന് ജയം. ഹെഗ്ഡെയുടെ ജനതാപാർട്ടി സർക്കാറിൽ മൃഗസംരക്ഷണ മന്ത്രി

→ 1994: ചാമുണ്ഡേശ്വരിയിൽനിന്ന് ജനതാദൾ ടിക്കറ്റിൽ ജയം. ദേവഗൗഡ സർക്കാറിൽ ധനകാര്യ ചുമതലയുള്ള ഉപമുഖ്യമന്ത്രി

→ 1996-99: ജെ.എച്ച്. പട്ടേൽ സർക്കാറിൽ ധനകാര്യ ചുമതലയുള്ള ഉപമുഖ്യമന്ത്രി

→ 1999 -2004 : ജനതാദൾ അധ്യക്ഷൻ

→ 2004: ധരംസിങ് സഖ്യസർക്കാറിൽ ധനകാര്യ ചുമതലയുള്ള ഉപമുഖ്യമന്ത്രി

→ 2006: ജെ.ഡി-എസ് വിട്ട് എ.ഐ.പി.ജെ.ഡി രൂപത്കരിച്ചു. പിന്നീട് കോൺഗ്രസിൽ ലയിച്ചു

→ 2006: എം.എൽ.എ സ്ഥാനം രാജിവെച്ച് കോൺഗ്രസ് ടിക്കറ്റിൽ ഉപതെരഞ്ഞെടുപ്പ് ജയം

→ 2008: കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ

→ 2008: നിയമസഭ തെരഞ്ഞെടുപ്പിൽ വരുണയിൽനിന്ന് ജയം

→ 2008-2013: പ്രതിപക്ഷനേതാവ്

→ 2013-2018: മുഖ്യമന്ത്രി

→ 2018- നിയമസഭ തെരഞ്ഞെടുപ്പിൽ ബദാമിയിൽ ജയം; ചാമുണ്ഡേശ്വരിയിൽ തോൽവി

→ 2018-2019: കോൺഗ്രസ്-ജെ.ഡി-എസ് സഖ്യ സർക്കാറിൽ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ

→ 2019- 2023: പ്രതിപക്ഷനേതാവ്

→ 2023: വരുണയിൽനിന്ന് ജയം.

വീണ്ടും മുഖ്യമന്ത്രിപദവി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakasiddaramaiahsiddaramaiahleader
News Summary - Siddaramaiah-An Ahinda Leader Who Raised Above Communities
Next Story