Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതിയിൽ മുഖ്യമന്ത്രി അടക്കം പങ്കാളികൾ; കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ സിദ്ധരാമയ്യ

text_fields
bookmark_border
siddaramaiah
cancel

ബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഓരോ പദ്ധതിക്കും 40 ശതമാനം കമീഷൻ ചോദിച്ച് വാങ്ങുന്നവരാണ് മന്ത്രിമാർ. ഗതിക്കെട്ട ജനങ്ങൾ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയില്ലേ എന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ബി.ജെ.പി സർക്കാറിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുർഭരണമാണ് നടക്കുന്നത്. അഴിമതിയിൽ മുഖ്യമന്ത്രി ബസവരാജബൊമൈ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങൾ സംസാരിക്കുന്നത്. ബി.ജെ.പിക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

കോലാർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവിടത്തെ ജനങ്ങളും നേതാക്കളും ആവശ്യപ്പെടുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ അംഗീകാരം ലഭിച്ചാൽ കോലാറിൽ മത്സരിക്കാൻ ഒരുക്കമാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Siddaramaiah against the BJP government in Karnataka
Next Story