Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്തൊരു രോഗാതുരമായ മനസ്''...യുവതിക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ പൊട്ടിത്തെറിച്ച് ശശി തരൂർ

text_fields
bookmark_border
Shashi Tharoor
cancel

ന്യൂഡൽഹി: യുവതിക്കൊപ്പമുള്ള ചിത്രം ഓൺലൈൻ വഴി മോശമായി രീതിയിൽ പ്രചരിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ''കുറച്ച് നല്ല മനുഷ്യരും അവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് മനസിലാകുന്നത്. നൂറുകണക്കിനാളുകൾ പ​ങ്കെടുത്ത ഒരു പരിപാടിക്കിടെ ഒപ്പം നിന്ന് ഫോട്ടോ എടുത്തതിന് നിപരാധിയായ ഈ പെൺകുട്ടി ഒരുപാട് സഹിച്ചു. നിങ്ങളുടെ രോഗാതുരതമായ മനസ് സ്വന്തം കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കൂ''- എന്നായിരുന്നു ശശി തരൂർ ട്വീറ്റ് ചെയ്തത്.

രാഷ്ട്രീയ നേട്ടത്തിനായിശശി തരൂരിനൊപ്പമുള്ള ഫോട്ടോ നിരവധിയാളുകൾ മോശമായി പ്രചരിപ്പിക്കുന്നത് കണ്ട് ഹൃദയം തകർന്നുപോയി എന്ന് കാണിച്ച് പെൺകുട്ടിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഞാൻ കൂടി ക്ഷണിതാവായ ലിറ്ററേച്ചർ ഫെസ്റ്റിൽ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. വലിയ എഴുത്തുകാരനായ അദ്ദേഹത്തിനൊപ്പം നിന്ന് പലരും ഫോട്ടോ എടുക്കുന്നുണ്ട്. അങ്ങനെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്തതാണ്. അല്ലാതെ രാഷ്ട്രീയമായതോ സ്വകാര്യമായതോ ഒരു തരത്തിലുള്ള കഥകളും അതിനു പിന്നിലില്ല. എന്നാൽ ആളുകൾ നൂറുകണക്കിന് കഥകൾ മെനയാൻതുടങ്ങി. രാഷ്ട്രീയ നേട്ടത്തിനായി ഈ ചിത്രം ആളുകൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ തകർന്നുപോയി. യുവതി എഴുതി. സൈബർ ആക്രമണത്തിനു ശേഷം ഈ ഫോട്ടോ എടുത്തുമാറ്റാൻ അവർ ആവശ്യപ്പെട്ടിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sick minds says Shashi Tharoor after woman trolled over her pic with him
Next Story