Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിബി ജോർജ് സ്വിസ് അംബാസഡർ
text_fieldsbookmark_border
ന്യൂഡൽഹി: സ്വിറ്റ്സർലൻഡ് അംബാസഡറായി മലയാളിയായ സിബി ജോർജിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ അഡ്മിനിസ്ട്രേഷൻ ജോയൻറ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. പാലാ പൊടിമറ്റം കുടുംബാംഗമാണ്. സ്വിറ്റ്സർലൻഡിനു പുറമെ വത്തിക്കാനിലെ അംബാസഡറുടെ ചുമതലയും സിബി ജോർജിനുണ്ട്. വൈകാതെ പുതിയ ചുമതല ഏറ്റെടുക്കും.
വിദേശകാര്യ സർവിസിൽ െകെറോ, ദോഹ, ഇസ്ലാമാബാദ്, വാഷിങ്ടൺ, തെഹ്റാൻ, റിയാദ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗദിയിൽ ഉപസ്ഥാനപതിയായിരുന്നു. മികച്ച യുവ നയതന്ത്രജ്ഞനുള്ള എസ്.കെ. സിങ് അവാർഡ് നേടിയിട്ടുണ്ട്.
Next Story
