Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാര്‍ദിക്കിന്‍റെ പിന്തുണക്ക് നന്ദി അറിയിച്ച് കപിൽ സിബൽ 

text_fields
bookmark_border
ഹാര്‍ദിക്കിന്‍റെ പിന്തുണക്ക് നന്ദി അറിയിച്ച് കപിൽ സിബൽ 
cancel

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണക്കാനുള്ള പാട്ടീദാർ അനാമത് ആന്തോളന്‍ സമിതി (പാസ്) നേതാവ് ഹാര്‍ദിക് പട്ടേലിന്‍റെ തീരുമാനത്തിന് നന്ദി അറിയിച്ച് കോൺഗ്രസ്. പിന്തുണക്ക് നന്ദി പറഞ്ഞ കോൺഗ്രസ് നേതാവ് കപിൽ സിബൽ, ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പ്രധാനമെന്നും വ്യക്തമാക്കി.

ഐക്യമുന്നണി സംവിധാനത്തിൽ സന്തോഷമുണ്ട്. ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടം നടത്തും. തെരഞ്ഞെടുപ്പിൽ വിജയിക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും കപിൽ സിബൽ മാധ്യമങ്ങളോട് പറഞ്ഞു. 

പാട്ടീദാർ വിഭാഗത്തിന്​ ഒ.ബി.സി വിഭാഗത്തിന് സമാനമായ സംവരണം നല്‍കുമെന്ന കോണ്‍ഗ്രസ്​ സമവാക്യം സ്വീകരിച്ചതായി രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹാര്‍ദിക് പട്ടേൽ വ്യക്തമാക്കിയിരുന്നു. സംവരണ വിഷയത്തിൽ കോൺഗ്രസ്​ മുന്നോട്ടുവെച്ച സമവാക്യം ന്യായമായി തോന്നിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sibal thanks Hardik for supporting Congress -India News
Next Story