Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐക്ക് സ്ഥലംമാറ്റം, ചാർജെടുത്തത് മകൾ; ഇരുവർക്കും ഒരുമിച്ച് സല്യൂട്ടടിച്ച് പൊലീസുകാർ

text_fields
bookmark_border
മാണ്ഡ്യ സെൻട്രൽ പൊലീസ് സ്റ്റേഷൻ ഓഫിസറുടെ ചുമതല സബ് ഇൻസ്പെക്ടർ കെ. വെങ്കടേശ് കൈമാറിയത് മകൾ കെ.വി. വർഷക്ക്
venkitesh and varsha
cancel
camera_alt

വെങ്കിടേശും മകൾ വർഷയും 

മംഗളൂരു: മാണ്ഡ്യ സെൻട്രൽ പൊലീസ് സ്റ്റേഷൻ ഓഫിസറുടെ ചുമതല സബ് ഇൻസ്പെക്ടർ കെ. വെങ്കടേശ് കൈമാറിയത് മകൾ കെ.വി. വർഷക്ക്. ഇരുവർക്കും ഒരുമിച്ച് സല്യൂട്ട് അടിച്ച് പൊലീസുകാർ സന്തോഷം പങ്കിട്ടു.

മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോവുകയാണ് വെങ്കടേശ്. 2020-21 ബാച്ച് സബ് ഇൻസ്പെക്ടറായ വർഷയുടെ ആദ്യ നിയമനമാണിത്.

തുംകൂറു ഹുളിയൂർദുർഗ സ്വദേശിയായ വെങ്കിടേശ് 16 വർഷം ഇന്ത്യൻ പട്ടാളത്തിലെ സേവന ശേഷം 2010ലാണ് കർണാടക പൊലീസിൽ ചേർന്നത്. വർഷക്ക് സാമ്പത്തിക ശാസ്ത്രത്തിൽ പി.ജിയുണ്ട്.

മകൾ വളരെ അധ്വാനിച്ചാണ് എസ്.ഐ പരീക്ഷയും പരിശീലനവും കടന്നതെന്ന് വെങ്കിടേശ് പറഞ്ഞു. മനസ്സ് നിറഞ്ഞ നിമിഷമാണിത്.

അച്ഛനെപ്പോലെയാവാൻ കൊതിച്ച പെണ്ണാണ് ഞാൻ. ഈ മുഹൂർത്തം എനിക്ക് കാക്കിക്കുള്ളിലെ കോരിത്തരിപ്പാണ് -വർഷ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SI transfered, daughter took charge in mandya police station
Next Story