Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹപ്രവർത്തകന് മുന്നിൽ...

സഹപ്രവർത്തകന് മുന്നിൽ ഭർതൃ പിതാവിനെ തുടർച്ചയായി തല്ലി എസ്.ഐ

text_fields
bookmark_border
beat
cancel

ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് സബ് ഇൻസ്‍പെക്ടർ ഭർതൃപിതാവിനെ തല്ലുന്നതിന്റെ വിഡിയോ വൈറൽ. അമ്മയുടെയും മറ്റൊരു പൊലീസുകാരന്റെയും സാന്നിദ്ധ്യത്തിൽ ലക്ഷ്മിനഗറിലെ ഭർതൃപിതാവിന്റെ വീട്ടിൽ വെച്ചായിരുന്നു മർദനം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

വനിതാ പൊലീസ് ഉദ്യോഗസ്ഥ നിരവധി തവണ ഭർതൃപിതാവിനെ മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അവസാനമാണ് കൂടെയുണ്ടായിരുന്ന പൊലീസു​േദ്യാഗസ്ഥൻ ഇടപെടുകയും തല്ലുന്നത് നിർത്തുകയും ചെയ്യുന്നത്.

മർദിക്കുന്നതിന് മുമ്പായി ​എസ്.ഐയും മാതാവും ഭർതൃപിതാവുമായി രൂക്ഷമായ വാക് തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. മർദനത്തിന് മാതാവും സഹായം നൽകി.

നഗരത്തിലെ ഡിഫൻസ് കോളനി പൊലീസ് സ്റ്റേഷനിലാണ് ഇവർ ജോലി ചെയ്യുന്നത്. ഭർതൃകുടുംബത്തിനെതിരെ ഇവർ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

സംഭവം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിഫൻസ് കോളനി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeatPolice SI
News Summary - SI continuously beat husband's father in front of colleague
Next Story