Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവികാസ്​ ദുബെയുടെ സഹായി ...

വികാസ്​ ദുബെയുടെ സഹായി ശ്യാമു ബാജ്​പേയ്​ ഏറ്റുമുട്ടലിനൊടുവിൽ അറസ്​റ്റിൽ

text_fields
bookmark_border
വികാസ്​ ദുബെയുടെ സഹായി ശ്യാമു ബാജ്​പേയ്​ ഏറ്റുമുട്ടലിനൊടുവിൽ അറസ്​റ്റിൽ
cancel

കാൺപുർ: കൊടുംകുറ്റവാളി വികാസ്​ ദുബെയുടെ സഹായി ശ്യാമു ബാജ്​പേയ്​ അറസ്​റ്റിൽ. കാൺപുരിലെ ചൗ​േബപുരിൽ ബുധനാഴ്​ച പൊലീസുമായി മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ്​ ഇയാൾ പിടിയിലാവുന്നത്​. 

ഏറ്റുമുട്ടലിൽ ഇയാൾക്ക്​ കാലിന്​ പരിക്കേറ്റതായി ചൗബേപുർ കെ.എം. റായ്​ സ്​റ്റേഷൻ ഹൗസ്​ ഒാഫീസർ പറഞ്ഞു. ഇൗ മാസം മൂന്നിന്​ കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ എട്ട്​ പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ശ്യാമു ബാജ്​പേയ്​ ‘വാണ്ടഡ്’​ ലിസ്​റ്റിൽ ഉൾപ്പെട്ടിരുന്നു. 

ഇന്ന്(ബുധനാഴ്​ച)​ രാവിലെ വികാസ്​ ദുബെയുടെ അടുത്ത സഹായി അമർ ദുബെയെ ഹാമിർപുർ ജില്ലയിലെ മൗദഹ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സംസ്ഥാനത്തെ സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​ വെടിവെച്ച്​ കൊന്നിരുന്നു.

Show Full Article
TAGS:Gangster arrest encounter india news malayalam news 
News Summary - Shyamu Bajpai, Another Aide Of UP Gangster Vikas Dubey Arrested After Encounter -india news
Next Story