Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്യാമൾ മണ്ഡൽ കൊലക്കേസ്...

ശ്യാമൾ മണ്ഡൽ കൊലക്കേസ് പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
shyamal mandal
cancel
camera_alt

ശ്യാമൾ മണ്ഡൽ

നാഗ്പുർ: തിരുവനന്തപുരം എൻജിനീയറിങ് കോള​ജിലെ വിദ്യാർഥിയായിരുന്ന ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി ​കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 20 വർഷത്തിനുശേഷം പിടിയിൽ. നേപ്പാൾ സ്വദേശി ദുർഗ ബഹദൂർ ബഡ് ഛേത്രിയെയാണ് നാഗ്പൂരിൽനിന്ന് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ മറ്റൊരു പേരിൽ നാഗ്പൂരിൽ ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ രണ്ടാംപ്രതിയായ മുഹമ്മദ് അലി നേരത്തേ അറസ്റ്റിലായിരുന്നു. ഇയാളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥിയായിരുന്നു ആൻഡമാൻ സ്വദേശിയായ ശ്യാമൾ. 2005 ഒക്ടോബർ 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആൻഡമാനിൽനിന്ന് കേരളത്തിലെത്തിയ പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽകെട്ടി തിരുവല്ലം വെള്ളാർ ഭാഗത്തെ റോഡിരികിൽ ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു. ചാക്കുകെട്ടിൽനിന്ന് ദുർഗന്ധം ​വന്നതോടെ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതകളിലൊരാളായ മുഹമ്മദ് അലി പിടിയിലായിരുന്നു. മുഖ്യപ്രതിയായ ദുർഗ ബഹദൂർ ബഡ് ഛേത്രി 20 വർഷമായി ഒളിവിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shyamal mandalMurder CaseCrime
News Summary - shyamal mandal murder case main culprit caught after two decades
Next Story