Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായടക്കു; ​അല്ലെങ്കിൽ...

വായടക്കു; ​അല്ലെങ്കിൽ രഹസ്യങ്ങൾ വെളിപ്പെടുത്തും -നാരയൺ റാണെ

text_fields
bookmark_border
narayan-rane
cancel

മുംബൈ: ശിവസേന പ്രസിഡൻറ്​ ഉദ്ധവ്​ താക്ക​റക്കെതിരെ ഭീഷണിയു​മായി മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രി നാരയൺ റാണെ. വായടച്ചില്ലെങ്കിൽ അതി​​െൻറ പ്രത്യാഘാതം ഉദ്ധവ്​ നേരിടേണ്ടി വരുമെന്ന്​ റാണെ ഭീഷണിപ്പെടുത്തി. ശിവസേന സ്ഥാപകൻ ബാൽ താക്കറക്കെതിരെ റാണെ പ്രവർത്തിച്ചുവെന്ന ഉദ്ധവി​​െൻറ ആരോപണത്തിന്​ മറുപടി പറയുകയായിരുന്നു മുൻ സേന നേതാവ്​ കൂടിയായ റാണെ.

ഉദ്ധവും അ​​േദ്ദഹത്തി​​െൻറ കുടുംബവും താക്കറെയെ ഉപദ്രവിക്കുന്നത്​ താൻ നേരിട്ട്​ കണ്ടിട്ടുണ്ട്​. തനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്​ നിർത്തണം. അല്ലെങ്കിൽ പല കാര്യങ്ങളും തനിക്ക്​ വെളിപ്പെടുത്തേണ്ടി വരുമെന്നും റാണെ മുന്നറിയിപ്പ്​ നൽകി.

ശിവസേനയിൽ നിന്ന്​ രാജിവെച്ച്​ മഹാരാഷ്​ട്ര സ്വാഭിമാൻ പാർട്ടി റാണെ രൂപീകരിച്ചിരുന്നു.1999ലാണ്​ ബാൽ താക്കറെ നാരയൺ റാണെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്​. 2005ൽ ശിവസേനയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന്​ പാർട്ടിയിൽ നിന്ന്​ രാജിവെച്ച്​ അദ്ദേഹം കോൺഗ്രസിൽ ചേർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivsenaUddhav Thackeraynarayan ranemalayalam news
News Summary - Shut Up Or I Will Reveal All: Narayan Rane's Warning To Uddhav Thackeray-India news
Next Story