Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു-ടേണടിച്ച്​ മുൻ...

യു-ടേണടിച്ച്​ മുൻ കർണാടക മന്ത്രി; കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്നത്​ പണം വാങ്ങതെയെന്ന്

text_fields
bookmark_border
Shrimant Patil bjp
cancel
camera_altശ്രീമന്ത്​ പാട്ടീൽ

ബംഗളൂരു: കോൺഗ്രസിൽ നിന്ന്​ മറുകണ്ടം ചാടാൻ ബി.ജെ.പി തനിക്ക്​ പണം വാഗ്​ദാനം ചെയ്​തുവെന്ന പ്രസ്​താവനയിൽ നിന്ന്​ മലക്കംമറിഞ്ഞ്​ കർണാടക മുൻമന്ത്രിയും കാഗ്​വാദ്​ എം.എൽ.എയുമായ ശ്രീമന്ത്​ പാട്ടീൽ. ബി.ജെ.പിയിൽ ചേർന്നത്​ താൻ സ്വമേധയാ എടുത്ത തീരുമാനമാണെന്ന്​ അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നടത്തുന്ന മികച്ച ഭരണത്തിൽ ആകൃഷ്​ടനായാണ്​ താൻ ബി.ജെ.പിയിൽ ചേർന്നതെന്ന്​ അദ്ദേഹം ഞായറാഴ്ച പ്രതികരിച്ചു.

പാർട്ടിയിൽ ചേരാനായി ബി.ജെ.പി തനിക്ക്​ പണം വാഗ്​ദാനം ചെയ്​തുവെന്നും താൻ നിരസിക്കുകയായിരുന്നുവെന്നുമാണ്​ ശനിയാഴ്ച പാട്ടീൽ പറഞ്ഞത്​. 'എനിക്ക് ഒരു പൈസ പോലും വേണ്ടെന്ന് ഞാൻ പറഞ്ഞു. പൊതുസേവനം നടത്താൻ ഞാൻ സർക്കാരിൽ മാന്യമായ ഒരു സ്ഥാനം തേടിയിരുന്നു'-പാട്ടീൽ പറഞ്ഞു. ബെലഗാവിയിലെ കാഗ്​വാദ്​ താലൂക്കിലുള്ള ഐനാപൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവേയായിരുന്നു പാട്ടീലിന്‍റെ പരാമർശം.

എതിർപാർട്ടികളിൽ നിന്ന്​ എം.എൽ.എമാരെ അടർത്തിയെടുക്കാൻ ബി.ജെ.പി നടത്തിയ 'ഓപറേഷൻ താമര'യെ കുറിച്ച്​ കോൺഗ്രസും ജെ.ഡി.എസും നടത്തിയ ആരോപണങ്ങൾ ഇക്കാലം വരെ പാർട്ടി നിഷേധിക്കുകയായിരുന്നു. എന്നാൽ പാട്ടീലിന്‍റെ വെളിപ്പെടുത്തൽ ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്​.

2019ൽ ജെ.ഡി.എസ്​-കോൺഗ്രസ്​ സഖ്യ സർക്കാറിനെ താഴെ ഇറക്കി ബി.ജെ.പിയിലേക്ക്​ പോയ 16 എം.എൽ.എമാരിൽ ഒരാളാണ്​ പാട്ടീൽ. 2018ൽ കോൺഗ്രസ്​ ടിക്കറ്റിലാണ്​ പാട്ടീൽ വിജയിച്ചത്​. ബി.ജെ.പിയിലെത്തിയ ശേഷം ഉപതെരഞ്ഞെടുപ്പിലും പച്ചതൊട്ടു. ബി.എസ്​. യെദിയൂരപ്പയുടെ കാബിനറ്റിൽ അംഗമായിരുന്ന പാട്ടീലിനെ ബസവരാജ ബൊമ്മൈ അധികാരമേറ്റതോടെ തഴയപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation LotusShrimant Patilcongressbjp
News Summary - Shrimant Patil takes U-turn, says he joined BJP from congress voluntarily
Next Story