Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 ദിവസത്തിനുള്ളിൽ...

10 ദിവസത്തിനുള്ളിൽ 2600 ശ്രമിക്​ ട്രെയിനുകൾ കൂടി

text_fields
bookmark_border
10 ദിവസത്തിനുള്ളിൽ 2600 ശ്രമിക്​ ട്രെയിനുകൾ കൂടി
cancel

ന്യൂഡൽഹി: 10 ദിവസത്തിനുള്ളിൽ 2600 ശ്രമിക്​ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ. ലോക്​ഡൗൺ മൂലം വിവിധയിടങ്ങളിൽ കുടുങ്ങിയ 39 ലക്ഷം പേരെ ട്രെയിനുകളിലൂടെ സ്വദേശത്തെത്തിക്കുകയാണ്​​ ലക്ഷ്യം. റെയിൽവേ ബോർഡ്​ ചെയർമാൻ വി.കെ യാദവാണ്​ ഇക്കാര്യം അറിയിച്ചത്​.

പ്രതിദിനം 260 ട്രെയിനുകളുടെ സർവീസ്​ നടത്താനാണ്​ റെയിൽവേയുടെ പദ്ധതി. 1000 ടിക്കറ്റ്​ കൗണ്ടറുകൾ തുറക്കുമെന്നും റെയിൽവേ അറിയിച്ചു. ഈ ട്രെയിനുകളിൽ പ്രത്യേക ചാർജായിരിക്കും ഈടാക്കു​ക. 

ശ്രമിക്​ ട്രെയിനുകളുടെ 85 ശതമാനം ചെലവും കേന്ദ്രസർക്കാറാണ്​ വഹിക്കുന്നത്​. 15 ശതമാനം സംസ്ഥാന സർക്കാറുകളാണ്​ വഹിക്കുന്നതെന്നും റെയിൽവേ ബോർഡ്​ ചെയർമാൻ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Shramik train
News Summary - Shramik train service in india-Kerala news
Next Story