Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റിയയുടെ സഹോദരൻ സൗവിക്കും സുശാന്തി​െൻറ മാനേജർ മിറാൻഡയും സെപ്​റ്റംബർ ഒമ്പതുവരെ എൻ.സി.ബി കസ്​റ്റഡിയിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightറിയയുടെ സഹോദരൻ...

റിയയുടെ സഹോദരൻ സൗവിക്കും സുശാന്തി​െൻറ മാനേജർ മിറാൻഡയും സെപ്​റ്റംബർ ഒമ്പതുവരെ എൻ.സി.ബി കസ്​റ്റഡിയിൽ

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസിൽ അറസ്​റ്റിലായ നടി റിയ ചക്രബർത്തിയുടെ സഹോദരൻ സൗവിക്​ ചക്രബർത്തിയും സുശാന്തി​െൻറ മാനേജൻ സാമുവൽ മിറാൻഡയും സെപ്​റ്റംബർ ഒമ്പതുവരെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ കസ്​റ്റഡിയിൽ. മജിസ്​ട്രേറ്റ്​ നരേന്ദ്രജോഷിയാണ്​ ഇരുവരെയും നാലുദിവസത്തെ കസ്​റ്റഡിൽ വിട്ടത്​.

സൗവിക്കിനെയും മിറാൻഡയെയും കോടതിയിൽ ഹാജറാക്കിയ എൻ.സി.ബി കൂടുതൽ ചോദ്യം ചെയ്യലിനായി നാലുമുതൽ ആറുദിവസത്തെ കസ്​റ്റഡി ആവശ്യപ്പെടുകയായിരുന്നു. ​ഞായറാഴ്​ച സൗവിക്കിനെയും റിയയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ്​ വിവരം. അന്വേഷണത്തോട്​ സഹകരിക്കാൻ റിയയോട്​ ആവശ്യപ്പെടുമെന്ന്​ എൻ.സി.ബി ഡെപ്യൂട്ടി ഡയറക്​ടർ ജനറൽ മുത്ത ​അശോക്​​ ജെയിൻ പറഞ്ഞു.

ലഹരി വസ്​തുക്കൾ കൈമാറ്റം ചെയ്​തതിനും വിൽപ്പന നടത്തിയതിനും സൗവിക്കിനെയും മിറാൻഡയെയും വെള്ളിയാഴ്​ചയാണ്​ എൻ.സി.ബി അറസ്​റ്റ്​ ചെയ്​തത്​. റിയയുടെ നിർദേശപ്രകാരം സുശാന്തിനായി സാമുവൽ വഴി മയക്കു​മരുന്ന്​ എത്തിച്ചിരുന്നതായി സൗവിക്ക്​ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്​ഥർ അറിയിച്ചിരുന്നു. സൗവിക്കി​െൻറ നിർദേശപ്രകാരം മയക്കുമരുന്ന്​എത്തിച്ചതായി മിറാൻഡയും സമ്മതിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushant Singh Rajput deathRhea ChakrabortyShowik ChakrabortySamuel Miranda
News Summary - Showik Chakraborty, Samuel Miranda sent to NCB custody till September 9
Next Story