Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യ സ്ഥാപനത്തിൽ...

സ്വകാര്യ സ്ഥാപനത്തിൽ റെവന്യൂ ഇൻറലിജൻസ്​ പരിശോധന; കെട്ടിടത്തിൽ നിന്നും ‘നോട്ടുമഴ’ -വിഡിയോ

text_fields
bookmark_border
സ്വകാര്യ സ്ഥാപനത്തിൽ റെവന്യൂ ഇൻറലിജൻസ്​ പരിശോധന; കെട്ടിടത്തിൽ നിന്നും ‘നോട്ടുമഴ’ -വിഡിയോ
cancel

കൊൽക്കത്ത: നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ റെവന്യു ഇൻറലിജൻസ്​ പരിശോധന നടക്കു​േമ്പാൾ കെട്ടിടത്തിൽ നിന്നും നോട്ടുകൾ വാരി താഴേക്കിട്ട​​ു. കെട്ടിടത്തി​​െൻറ ആറാം നിലയിൽ നിന്നും 2000, 500, 100 രൂപയുടെ നോട്ടുകളാണ്​ ജനാലയിലൂടെ ത ാഴേക്ക്​ വിതറിയത്​.

ബുധനാഴ്​ച വൈകീട്ടാണ്​ സംഭവം. കൊൽക്കത്തയിലെ ബെൻടിൻക്​ സ്​ട്രീറ്റിലെ ​ഹോക്യു മെർച്ച ​​െൻറയിൽ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്പനി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നാണ്​ നോട്ട്​ പുറത്തേക്കെറിഞ്ഞത്. കെട്ടിടത്തി​​െൻറ ജനാലയിലൂടെ നോട്ടുകൾ താ​േഴക്ക്​ വീഴുന്നതും ആളുകൾ പെറുക്കിയെടുക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായി.

നികുതി തട്ടിപ്പ്​ നടത്തിയെന്ന പരാതിയിലാണ്​ കയറ്റുമതി -ഇറക്കുമതി സ്ഥാപനമായ ഹോക്യുവിൽ റെവന്യ​ു ഇൻറലിജൻസ്​ പരിശോധന നടത്തിയത്​. ഡി.ആർ.ഐയുടെ പരിശോധനയും ‘നോട്ടുമഴ’യും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാൽ നോട്ടുകൾ മനഃപൂർവ്വം പുറത്തേക്ക്​ വലിച്ചെറിഞ്ഞതാണോ എന്നും കണ്ടെത്തിയിട്ടില്ല.

‘നോട്ടു​മഴ’ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന്​ പൊലീസ്​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatacurrency notesindia newsShowerevasion of duty
News Summary - Shower Of Currency Notes From Building In Kolkata During Search - India news
Next Story