പൗരത്വ നിയമം നിരുപാധികം പിൻവലിക്കണം –ഗോവ ആർച് ബിഷപ്
text_fieldsപനാജി: പൗരത്വ ഭേദഗതി നിയമം ഉടൻ നിരുപാധികമായി പിൻവലിക്കണമെന്നും വിസമ്മതിക്കാ നുള്ള അവകാശത്തെ അടിച്ചമർത്തരുതെന്നും ഗോവ-ദാമൻ ആർച് ബിഷപ്. ദേശീയ പൗരത്വപ്പട്ടി കയും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആർച് ബി ഷപ് ഫിലിപ്പി നെറി ഫെരാവോ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ സംസ്ഥാനത്തെ കത്തോലിക്ക സമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായാണ് പരിഗണിക്കപ്പെടുന്നത്.
‘‘ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ശബ്ദം കേൾക്കണമെന്ന് ഗോവ ആർച് ബിഷപ്പും കത്തോലിക്ക സമൂഹവും സർക്കാറിനോട് അഭ്യർഥിക്കുകയാണ്. വിസമ്മതിക്കാനുള്ള അവകാശത്തെ അടിച്ചമർത്തരുത്. പൗരത്വ ഭേദഗതി നിയമം നിരുപാധികമായും അടിയന്തരമായും പിൻവലിക്കുകയും എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കുന്നതിൽനിന്ന് പിൻവാങ്ങുകയും വേണം’’ -പ്രസ്താവന ആവശ്യപ്പെട്ടു. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ വിഭാഗീയവും വിവേചനപരവുമാണ് എന്നുമാത്രമല്ല, ബഹുസ്വര ജനാധിപത്യത്തെ തകർക്കുന്നതുകൂടിയാണ് എന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
ദലിത്, ആദിവാസി, കുടിയേറ്റ തൊഴിലാളികൾ, നാടോടിസമൂഹങ്ങൾ തുടങ്ങി രേഖകളൊന്നും കൈയിലില്ലാത്ത എണ്ണമറ്റ ജനവിഭാഗങ്ങളെ നേരിട്ട് ഇരയാക്കുന്നതിന് എൻ.ആർ.സിയും എൻ.പി.ആറും വഴിവെക്കുമെന്ന് ആശങ്കയുണ്ട്. 70 വർഷത്തിലേറെയായി വോട്ടുചെയ്യുന്ന വലിയ സമൂഹത്തെ ഒരു സുപ്രഭാതത്തിൽ രാജ്യരഹിതരാക്കി തടങ്കൽപാളയങ്ങളിലേക്ക് മാറ്റുന്നതാണിത്. എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്കുള്ള അവകാശത്തെ അസൂത്രിതമായും വ്യവസ്ഥാപിതമായും ഇല്ലാതാക്കുമെന്ന് പ്രക്ഷോഭങ്ങൾ മുന്നറിയിപ്പുനൽകുന്നു. പ്രമുഖ നിയമജ്ഞരും ബുദ്ധിജീവികളുമെല്ലാം ഇതിെൻറ അപകടത്തെക്കുറിച്ച് സംസാരിച്ചുകഴിഞ്ഞു.
ജാതിമത ഭേദമന്ന്യേ ഗോവയിലും ഒട്ടേറെ പ്രതിഷേധങ്ങൾ നടന്നു. രാജ്യത്തിെൻറ മതേതര ചട്ടക്കൂടിനെതിരെ മതത്തെ ഉപയോഗിക്കുകയാണ് പൗരത്വ ഭേദഗതി നിയമം -ആർച് ബിഷപ് തുറന്നടിക്കുന്നു. അതേസമയം, ആർച് ബിഷപ്പിെൻറ പ്രസ്താവനക്കെതിരെ ഗോവ ബി.ജെ.പി രംഗത്തുവന്നു. കോടിക്കണക്കിന് ജനങ്ങൾ പിന്തുണക്കുന്ന നിയമത്തെ ആർച് ബിഷപ് എന്തിനാണ് എതിർക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി നരേന്ദ്ര സാവായ്കർ ചോദിച്ചു. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഗോവ ബി.ജെ.പി സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
