ന്യൂഡൽഹി: ജെ.എൻ.യു സന്ദർശനം നടത്തിയ ബോളിവുഡ് നടി ദീപിക പദുകോണിനെ വിമർശിച്ച ബി.ജെ.പിക്കെതിരെ കോൺഗ്രസ്. ജെ.എ ൻ.യുവിന് പകരം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനമാണോ ദീപിക സന്ദർശിക്കേണ്ടിയിരുന്നതെന്ന് കോൺഗ്രസ് ചോദിച്ചു.
ഇതാണ് ഇന്ത്യ ഭരിക്കുന്ന സർക്കാറിെൻറ നിലപാട്. ജെ.എൻ.യു സന്ദർശിച്ചതോടെ ദീപികക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. അവരുടെ സിനിമകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നു. ജെ.എൻ.യുവിന് പകരം ആർ.എസ്.എസ് ആസ്ഥാനമാണോ ദീപിക സന്ദർശിക്കേണ്ടിയിരുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു.
ജെ.എൻ.യുവിൽ സമരം നടത്തുന്ന വിദ്യാർഥികളോട് ചർച്ച നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇപ്പോൾ ചെയ്യേണ്ടത്. എന്നാൽ, അതിന് പകരം ദീപികക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കാനാണ് ബി.ജെ.പിക്ക് താൽപര്യമെന്നും ഖേര ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ദീപിക പദുകോൺ ജെ.എൻ.യു സന്ദർശിച്ചത്.