Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക്​...

ബി.ജെ.പിക്ക്​ തിരിച്ചടി; കർണാടകയിൽ വിശ്വാസവോ​െട്ടടുപ്പ്​ നാളെ

text_fields
bookmark_border
ബി.ജെ.പിക്ക്​ തിരിച്ചടി; കർണാടകയിൽ വിശ്വാസവോ​െട്ടടുപ്പ്​ നാളെ
cancel

ന്യൂഡൽഹി: ഇന്നലെ സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റ ബി.ജെ.പിയുടെ യെദിയൂരപ്പ സർക്കാർ നാളെ കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന്​ സുപ്രീംകോടതി. നാളെ ​ൈവകീട്ട്​ നാലിനാണ്​ വിശ്വാസവോ​െട്ടടുപ്പ്​. വോ​െട്ടടുപ്പ്​ എങ്ങനെ വേണമെന്ന്​ പ്രോടേം സ്​പീക്കർ  തീരുമാനിക്കുമെന്ന്​ കോടതി വ്യക്​തമാക്കി. രഹസ്യ ബാലറ്റ്​ വേണമെന്ന അറ്റോർണി ജനറൽ കെ.കെ വേണുഗോപാലി​​​​​​​​​​​​​​​െൻറ ആവശ്യം കോടതി തള്ളി. ഭൂരിപക്ഷം തെളിയിക്കാൻ തിങ്കളാഴ​്​ച വരെ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു. വോ​െട്ടടുപ്പ്​ വരെ യെദിയൂരപ്പ നയപരമായ ഒരു തീരുമാനവും എടുക്കരു​െതന്നും കോടതി നിർദേശിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ യെദിയൂരപ്പക്ക്​ 15 ദിവസത്തെ സമയമായിരുന്നു ഗവർണർ വാജുഭായ്​ വാല നൽകിയിരുന്നത്​. ഭൂരിപക്ഷം തെളിയിക്കുന്നത് വരെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർദേശിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

നേരത്തെ, നാളെ വിശ്വാസവോ​െട്ടടുപ്പിന്​ തയാറെന്ന്​ ​കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കർണാടകയിൽ ഗവർണർ ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനെതിരെ കോൺഗ്രസ്​ നൽകിയ ഹരജിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.  ബി.ജെ.പിക്ക്​ ഭൂരിപക്ഷമുണ്ടെന്നാണ്​​ യെദിയൂരപ്പയുടെ അവകാശ വാദം. അതിനാൽ സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതാണ് അഭികാമ്യം. നാളെ തന്നെ സഭയിൽ വിശ്വാസവോട്ട്​ നടത്തിക്കൂടെ എന്ന്​ കോടതി ചോദിച്ചു. ഇതിന്​ മറുപടിയായാണ്​ കോൺഗ്രസിനു വേണ്ടി ഹാജരായ മനു അഭിഷേക്​ സിങ്​വി വിശ്വാസവോട്ടിന്​ തയാറാണെന്ന്​ അറിയിച്ചത്​.  

എന്നാൽ നാളെ വിശ്വാസവോട്ട്​ നടത്തുന്നതിനെ ബി.ജെ.പി എതിർത്തു. പെ​െട്ടന്ന്​ വിശ്വാസ വോട്ട്​ നടത്തിയാൽ സ്വസ്​ഥമായി വോട്ടു ചെയ്യാൻ കഴിയില്ലെന്നും ബി.ജെ.പിക്ക്​ വേണ്ടി ഹാജരായ മുകുൾ റോഹ്​ത്തഗി വാദിച്ചു.

യെദിയൂരപ്പ കർണാടക ഗവർണർക്ക്​ നൽകിയ കത്ത്​ അഭിഭാഷകൻ മുകുൾ റോഹ്​ത്തഗി സുപ്രീംകോടതിയിൽ ഹാജരാക്കി. കത്തുകൾ റോഹ്​ത്തഗി കോടതിയെ വായിച്ചു കേൾപ്പിച്ചു. ​തനിക്ക്​ പിന്തുണയുണ്ടെന്നും പിന്തുണ സഭയിൽ തെളിയിക്കുമെന്നും​ കത്തിൽ യെദിയൂരപ്പ അവകാശപ്പെടുന്നു. എന്നാൽ 104 അംഗങ്ങളല്ലാതെ മറ്റ്​ പിന്തുണക്കുന്നവരുടെ പേരുവിവരങ്ങൾ കത്തിൽ നൽകിയിരുന്നില്ല.

ഏറ്റവും വലിയ ഒറ്റകക്ഷിയാ​െണന്നും പിന്തുണയുണ്ടെന്നും യെദിയൂരപ്പ അവകാശപ്പെടുന്നു. അതേസമയം, കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യം പിന്തുണ രേഖാമൂലം ഗവർണറെ അറിയിക്കുകയും ചെയ്​തിരിക്കുന്നുവെന്ന്​ കോടതി റോഹ്​ത്തഗിയോട്​ പറഞ്ഞു. എന്നിട്ടും രേഖാമൂലം പിന്തുണയുണ്ടെന്ന്​ തെളിവുള്ള പാർട്ടിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കാതെ ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്​ എന്തുകൊണ്ടാണെന്നും​ കോടതി ചോദിച്ചു.  

ഭൂരിപക്ഷം നിയമസഭയിൽ തെളിയിച്ചാൽ മതിയെന്നാണ്​ റോഹ്​ത്തഗിയും വാദിച്ചത്​. ഇത് കണക്ക് കൊണ്ടുള്ള കളിയാണ്. ഗവർണർ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത്​ സഭയിലാണ്​. ആര് ഭൂരിപക്ഷം തെളിയിക്കുന്നുവോ അവർക്ക് സർക്കാർ രൂപീകരിക്കാനാകും. തെരഞ്ഞെടുപ്പിന്​ മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്​തമാണെന്നും കോടതി നിരീക്ഷിച്ചു. ഗവർണറുടെ വിവേചനാധികാരത്തിലെ നിയമപ്രശ്​നം പിന്നീട്​ വിശദമായി കേൾക്കാമെന്നും കോടതി പറഞ്ഞു. 

നാളെ വിശ്വാസവോട്ട്​ നടത്തുന്നതിന്​ സുരക്ഷ നൽകാൻ ഡി.ജി.പിയോട്​ ആവശ്യപ്പെടാമെന്ന്​ കോടതി. എല്ലാ എം.എൽ.എമാർക്കും ഹാജരാകാനുള്ള സൗകര്യ മൊരുക്കാമെന്നും കോടതി വ്യക്​തമാക്കി. ആദ്യം ഭരിപക്ഷം തെളിയിക്ക​െട്ട, നിയമവശം പിന്നീട്​ പരിഗണിക്കാമെന്ന്​ കോടതി. വീഡിയോ ഗ്രാഫി ചെയ്യണമെന്ന ആവശ്യം  കോടതി നിഷേധിച്ചു.

ന്യൂനപക്ഷത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചത്​ ജനാധിപത്യത്തെ കൊലക്ക്​ കൊടുക്കലാണെന്നും ഫലം പൂർണമായും പുറത്ത്​ വരുംമുമ്പ്​ തന്നെ യെദിയൂരപ്പ ഭൂരിപക്ഷം പ്രഖ്യാപിച്ചുവെന്നും മനു അഭിഷേക്​ സിങ്​വി വാദിച്ചു. പിന്തുണക്കുന്നവരുടെ ഒപ്പുകൾ കോൺഗ്രസ്​ നൽകിയിരുന്നില്ലെന്നും പേരുകൾ മാത്രമാണ്​ നൽകിയിരുന്നതെന്നും ഗവർണർക്ക്​ വേണ്ടി തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജെ.ഡി.എസ് എം.എൽ.എ മാരുടെ ഒപ്പ് മാത്രമേയുള്ളുവെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. 

വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പ്​ 
എ​ന്നാ​ൽ

​സ​ർ​ക്കാ​റി​​​​െൻറ ഭൂ​രി​പ​ക്ഷ​ത്തെ​ക്കു​റി​ച്ച്​ സം​ശ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ടാ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക്​ കേ​വ​ല​ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​എ​ൽ.​എ​മാ​ർ സ​ഭ​യി​ൽ ഹാ​ജ​രാ​യി മു​ഖ്യ​മ​ന്ത്രി​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന്​ വ്യ​ക്ത​മാ​ക്ക​ണം. സു​താ​ര്യ​മാ​യ ഇൗ ​ന​ട​പ​ടി​ക്ക്​ ശ​ബ്​​ദ വോ​േ​ട്ടാ ബാ​ല​റ്റ്​ വോ​േ​ട്ടാ അ​വ​ലം​ബി​ക്കാം. 
 

കർണാടക ഗവർണറെ ട്രോളി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യെ പ​രി​ഹ​സി​ച്ച്​ ഇ​റ​ങ്ങി​യ ട്രോ​ൾ ​സു​പ്രീം​കോ​ട​തി ഏ​റ്റെ​ടു​ത്ത​ത്​ ആ​റാം ന​മ്പ​ർ കോ​ട​തി​യി​ൽ കൂ​ട്ട​ച്ചി​രി പ​ട​ർ​ത്തി. ഗൗ​ര​വ​മേ​റി​യ വാ​ദം​കേ​ൾ​ക്ക​ലി​നി​ട​യി​ലാ​ണ്​ ബെ​ഞ്ചി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ജ​സ്​​റ്റി​സ്​ സി​ക്രി എം.​എ​ൽ.​എ​മാ​ർ താ​മ​സി​ക്കു​ന്ന റി​സോ​ർ​ട്ട്​ ഉ​ട​മ​യും സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​മെ​ന്ന ട്രോ​ൾ ഉ​ദ്ധ​രി​ച്ച​ത്. 

‘റി​സോ​ർ​ട്ട് ഉ​ട​മ​ക്ക്​ 117 പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്. അ​ത് പ​റ​ഞ്ഞ്​ അ​യാ​ളും സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്ന്​’ റി​സോ​ർ​ട്ട് ഉ​ട​മ​യെ​പ്പ​റ്റി ത​മാ​ശ പ്ര​ച​രി​ക്കു​ന്ന​ത്​ താ​ൻ ക​ണ്ടു​വെ​ന്ന്​ ജ​സ്​​റ്റി​സ്​ സി​ക്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yeddyurappamalayalam newsFloor TestKarnataka electionConfident Motionsupreme court
News Summary - Should Prove Confident Motion At Floor - Asked SC - India News
Next Story