Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിനെ യു.പി...

അസമിനെ യു.പി ആക്കരുത്​, ജനങ്ങൾക്ക് വേണ്ടി എപ്പോഴും ശബ്ദമുയർത്തും -അഖിൽ ​ഗോഗോയ്

text_fields
bookmark_border
അസമിനെ യു.പി ആക്കരുത്​, ജനങ്ങൾക്ക് വേണ്ടി എപ്പോഴും ശബ്ദമുയർത്തും -അഖിൽ ​ഗോഗോയ്
cancel
camera_alt

പൗരത്വ പ്രക്ഷോഭത്തിൽ പ​ങ്കെടുത്തതിന്​ തടവിൽ കഴിയുന്ന അസമിലെ സ്വതന്ത്ര എം.എൽ.എ അഖിൽ ഗോഗോയ് രണ്ടുദിവസത്തെ പരോളിന്​ പുറത്തിറങ്ങി അമ്മയെയും ഭാര്യയെയും സന്ദർശിച്ചപ്പോൾ

ഗുവാഹത്തി: അസമിലെ രാഷ്ട്രീയ സാഹചര്യം ഉത്തർപ്രദേശിന്​ സമാനമാക്കരുതെന്ന്​ തടവിലാക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നായകനും സ്വതന്ത്ര എം.എൽ.എയുമായ അഖിൽ ഗോഗോയ്. പൗരത്വ സമരത്തിൽ പ​​ങ്കെടുത്തതിന്​ 18 മാസമായി ​ജയിലിൽ കഴിയുന്ന അദ്ദേഹം രോഗിയായ അമ്മയെയും ഭാര്യയെയും മകനെയും കാണാൻ രണ്ടുദിവസത്തെ പരോളിന്​ പുറത്തിറങ്ങിയതായിരുന്നു. പരോൾ സമയം കഴിഞ്ഞ്​ ഇന്നലെ ജയിലിലേക്ക്​ മടങ്ങി.

''യുപി മോഡൽ രാഷ്ട്രീയം ഇവിടെ പ്രയോഗിക്കരുതെന്നും ജനാധിപത്യം ഉറപ്പാക്കണമെന്നുമാണ്​ മുഖ്യമന്ത്രിയോടുള്ള എന്‍റെ അഭ്യർത്ഥന. അസമിലുടനീളം ഇപ്പോൾ സാമുദായിക രാഷ്ട്രീയം മാത്രമേയുള്ളൂ. സംസ്ഥാനം നേരിടുന്ന സുപ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചർച്ചയും നടക്കുന്നില്ല. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കണം. അസമിലെ രാഷ്ട്രീയത്തിന്‍റെ അടിസ്​ഥാനം സാമുദായികവും ഫാഷിസവുമാക്കി മാറ്റരുത്" -റൈജോർ ദൾ നേതാവ്​ കൂടിയായി അഖിൽ​ ജന്മനാടായ ജോർഹട്ടിലെ സെലെൻഹട്ടിൽ മാധ്യമങ്ങളോട്​ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന എല്ലാ ഗൂഡാലോചനകളെയും കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

രോഗിയായ അമ്മയെയും ഭാര്യയെയും മകനെയും കാണാൻ 48 മണിക്കൂർ മാത്രമാണ്​ അഖിലിന്​ പരോൾ അനുവദിച്ചത്​. നിയോജകമണ്ഡലമായ ശിവസാഗറിലെ ജനങ്ങളെ സന്ദർശിക്കാൻ അനുവദിക്കണമെന്ന ആവശ്യം എൻ‌ഐ‌എ പ്രത്യേക ജഡ്ജി പ്രഞ്ജൽ ദാസ് നിരസിച്ചു. ജയിലിലായതിനാൽ പ്രചാരണത്തിന്​ പോലും പോകാതെയാണ്​ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസാഗർ മണ്ഡലത്തിൽ അഖിൽ ഗോഗോയി​ മത്സരിച്ച്​ വിജയിച്ചത്​.

അഖിൽ ഗൊഗോയ്​ (ഫയൽ ചിത്രം)


"എം‌എൽ‌എ ആകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ജയിലിൽ നിന്നുള്ള തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. ഞാൻ അഴിമതിക്കാരനോ വഞ്ചകനോ ആകില്ലെന്നും എല്ലാവർക്കും ഏതുസമയവും സമീപിക്കാവുന്ന എം‌എൽ‌എ ആയിരിക്കുമെന്നും എന്‍റെ അമ്മയോട് ഞാൻ സത്യം ചെയ്​തിട്ടുണ്ട്​. ജനങ്ങൾക്ക് വേണ്ടി എപ്പോഴും ശബ്ദമുയർത്തും" -അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുവാഹതി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ​അഖിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പരോൾ ലഭിച്ചശേഷം ഗുവാഹത്തിയിലെ വാടക വീട്ടിലേക്കാണ്​ പോയത്​. അവിടെ കോവിഡ്​ മുക്​തയായ ഭാര്യയോടും മകനോടുമൊപ്പം രാത്രി ചെലവഴിച്ചു. രോഗിയായ അമ്മയെ കാണാൻ ശനിയാഴ്ച രാവിലെയാണ്​ ജോർഹാട്ടിലേക്ക് തിരിച്ചത്​. അന്ന്​ രാത്രി അ​മ്മയോടൊപ്പം ചെലവഴിച്ചു. അമ്മയാണ്​ എന്നും തന്‍റെ പ്രചോദനമെന്ന്​ പറഞ്ഞ ഗൊഗോയ്​, അമ്മയോടൊപ്പം കഴിയുന്നതിനേക്കാൾ സന്തോഷകരമായ കാര്യം മറ്റൊന്നുമില്ലെന്നും വ്യക്​തമാക്കി.

കഴിഞ്ഞ മേയിൽ മൂന്ന് ദിവസ നിയമസഭ സമ്മേളനത്തിൽ, സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസം മാത്രമാണ്​ അഖിലിന്​ അനുമതി ലഭിച്ചത്​. വരാനിരിക്കുന്ന ബജറ്റ് സെഷനിൽ തന്‍റെ മണ്ഡലത്തിലെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. അതിനിടെ, കോളജിലെ ലക്ചററായ ഭാര്യ ഗീതശ്രീ തമുലിക്ക് രണ്ട് ദിവസം മുമ്പ് ഗുവാഹത്തി ഐഐടിയിൽനിന്ന്​ ഡോക്​ടറേറ്റ്​ ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം അറിയിച്ചു.

അഖിൽ ഗൊഗോയ്​ (ഫയൽ ചിത്രം)


സംസ്ഥാനത്തെ സി‌.എ‌.എ വിരുദ്ധ പ്രതിഷേധം ​കൊടുമ്പിരികൊള്ളവേ, 2019 ഡിസംബർ 12 നാണ് ഗോഗോയിയെ പൊലീസ്​ അറസ്റ്റുചെയ്തത്. മാവോയിസ്റ്റ് ബന്ധവും അക്രമാസക്ത പ്രതിഷേധങ്ങളിൽ പങ്കാളിത്തവും ആരോപിച്ച് അദ്ദേഹത്തെ പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ‌ഐ‌എ) കൈമാറി. യു.എ.പി.എ ചുമത്തിയാണ്​ ജയിലിലടച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamAkhil GogoiCitizenship Amendment Act
News Summary - should not practice UP-type politics in Assam -Akhil Gogoi
Next Story