Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആചാരങ്ങളുടെ യുക്തി...

ആചാരങ്ങളുടെ യുക്തി പരിശോധിക്കാൻ കോടതിക്ക് അധികാരമി​ല്ല -​കട്​ജു

text_fields
bookmark_border
ആചാരങ്ങളുടെ യുക്തി പരിശോധിക്കാൻ കോടതിക്ക് അധികാരമി​ല്ല -​കട്​ജു
cancel

ന്യൂഡൽഹി: ശബരിമലയിൽ സ്​ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. എല്ലാ ആരാധനാലയങ്ങളിലെയും ആചാരങ്ങളിലും കോടതി ഇടപെടുമോയെന്ന്​ അദ്ദേഹം ചോദിച്ചു. ത​​​​െൻറ ട്വിറ്ററിലൂടെയാണ്​ കട്​ജു വിധിയോട്​ പ്രതികരിച്ചത്​.

രാജ്യത്ത്​ ആയിരക്കണക്കിന് ക്ഷേത്രങ്ങളും പള്ളികളും ഗുരുദ്വാരകളുമുണ്ട്​. പലതിലും അവരുടേതായ ആചാരങ്ങളും അനുഷ്​ഠാനങ്ങളുമുണ്ട്​. സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ചില ക്ഷേത്രങ്ങളും രാജ്യത്തുണ്ട്​. അവിടങ്ങളിലെയെല്ലാം ആചാരങ്ങളിലും കോടതി ഇടപെടുമോയെന്ന്​ കട്ജു ചോദിച്ചു.

മറ്റു മതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹരജികൾക്ക് കൂടി വിധി വഴിയൊരുക്കും. തുല്യതയ്ക്കും മതവിശ്വാസത്തിനുമുള്ള ഭരണഘടാ അവകാശങ്ങളെ ഒരുമിച്ചു കാണണമെന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയാണ് ശരി. ആചാരങ്ങളുടെ യുക്തി പരിശോധിക്കാൻ കോടതിക്ക് അധികാരമി​ല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല വിധി പുനഃപരിശോധിക്കാൻ ഏഴംഗ ബഞ്ച് രൂപീകരിക്കുക എന്നതാണ് ചീഫ് ജസ്റ്റിസ്‌ രഞ്ജൻ ഗോഗോയ്ക്ക് മുന്നിലുള്ള ഒരു വഴി. അല്ലെങ്കിൽ രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും ശബരിമല വിധി നടപ്പാക്കണം. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനത്തിന്​ തടസ്സമില്ലെന്ന്​ പറയുന്നു​ണ്ടെങ്കിലും മക്കയിലും മദീനയിലും മാത്രമാണത്​ പ്രാവർത്തികമാവുന്നത്​.

ഇന്ത്യയിൽ ഒന്നോ രണ്ടോ ശതമാനം പള്ളികളിൽ മാത്രമേ മുസ്ലിം സ്​ത്രീകൾക്ക്​ പ്രവേശനം അനുവദിക്കുന്നുള്ളൂ. അവർ വീടുകളിൽ വെച്ചാണ്​ ആരാധന നടത്തുന്നത്​. പള്ളികളിലെ സ്​ഥല പരിമിതിയാണ്​ അതിന്​ കാരണമായി പറയുന്നത്​. സ്ത്രീക്കും പുരുഷനും ഒരു പോലെ ഇവിടങ്ങളിലും പ്രവേശനം ഉറപ്പാക്കുക എന്നതാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ ഉള്ള രണ്ടാമത്തെ വഴിയെന്നും ഇതിൽ ഏത്​ വഴിയാണ്​ കോടതി സ്വീകരിക്കുകയെന്നും കട്​ജു ട്വിറ്ററിലൂടെ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Markandey Katjumalayalam newssabarimala verdictSabarimala News
News Summary - Should courts now start interfering in all temples, mosque, gurdwaras in India: katju -india news
Next Story