ജയിലിൽ വീട്ടിലെ ആഹാരവും കിടക്കയും അനുവദിക്കണമെന്ന് ദർശൻ
text_fieldsബംഗളൂരു: വീട്ടില്‍നിന്നുള്ള ആഹാരം, കിടക്ക, പുസ്തകം എന്നിവ ജയിലിൽ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദർശൻ ഹൈകോടതിയില്‍ റിട്ട് ഹരജി നല്കി. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് താരാരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ നടൻ ദർശൻ. ‘ജയിലില്‍ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു.
ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു.’ ഇക്കാര്യം ജയില്‍ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹരജിയില്‍ പരാമർശിച്ചു. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നല്‍കണമെന്ന ആവശ്യം കോടതി ഉത്തരവിലില്ലാത്തതിനാല്‍ ജയില്‍ അധികൃതർ ഇത് അംഗീകരിച്ചില്ല.

