Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥി സംഘർഷം; ഡൽഹി ആ​ശുപത്രിയിലെ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്

text_fields
bookmark_border
വിദ്യാർഥി സംഘർഷം; ഡൽഹി ആ​ശുപത്രിയിലെ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്
cancel

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിലെ അത്യാഹിത വാർഡിന് പുറത്തുണ്ടായ വെടിവെപ്പിൽ ജാമിഅ മില്ലിയ ഇസ്‍ലാമിയ യൂനിവേഴ്സിറ്റി വിദ്യാർഥിക്ക് പരിക്ക്. ജാമിഅയിലെ തന്നെ മറ്റൊരു വിദ്യാർഥിയാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.

തെക്കുകിഴക്കൻ ഡൽഹിയിലെ ജാമിഅ നഗറിലുള്ള ഹോളി ഫാമിലി ആശുപത്രിക്കുള്ളിലാണ് വെടിവെപ്പ് നടന്നത്. വ്യാഴാഴ്ച രാത്രി 8.50ന് ജാമിഅയിലെ ലൈബ്രറിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് നടത്തിയ സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ഇത്. സംഘർഷത്തിൽ തലക്ക് പരിക്കേറ്റ ഉത്തർപ്രദേശിലെ മീറത്ത് സ്വദേശി എൻ. ചൗധരിയെ (26) ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടേക്കെത്തിയ എതിർ വിഭാഗം തലവൻ ഹരിയാന സ്വദേശി സലാൽ, എൻ. ചൗധരിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ന്യൂമാൻ അലിയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു.

തലക്ക് വെ​ടിയേറ്റ പരിക്കുകളോടെ ന്യൂമാൻ അലിയെ എ.ഐ.ഐ.എം.എസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ജാമിഅ നഗർ, ന്യൂ ഫ്രണ്ട്സ് കോളനി പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടു​ണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shot Fired Inside Delhi's Holy Family Hospital, 1 Injured
Next Story