ശ്രീനഗർ: ഷോപ്പിയാനിൽ സൈന്യത്തിെൻറ വെടിയേറ്റ് മരിച്ച മൂന്ന് യുവാക്കളെ തിരിച്ചറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിവരുകയാണെന്നും സൈനിക വക്താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ മൊഴി നൽകാൻ കൂടുതൽ സാക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തീവ്രവാദ വിരുദ്ധ നീക്കങ്ങളുമായി മുന്നോട്ടുപോവാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, സൈനിക നടപടിയിൽ സംശയം ഉയർന്ന കേസുകളിൽ നിയമമനുസരിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിവെച്ചെന്നും തിരിച്ചടിച്ചതിനെ തുടർന്നാണ് അവർ മരിച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, കൊല്ലപ്പെട്ടത് രജൗരിയിൽനിന്ന് േഷാപ്പിയാനിലേക്ക് ജോലിക്ക് പോയവരാണെന്നാണ് കുടുംബം പറയുന്നത്.
കൊല്ലപ്പെട്ടവരുടെ ഡി.എൻ.എ സാമ്പിളും കുടുംബത്തിെൻറ രക്ത സാമ്പിളുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.