ഡൽഹി മെട്രോ സ്റ്റേഷന് സമീപം വെടിവെപ്പ്; അഞ്ച് പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ ദ്വാരക മെട്രോ സ്റ്റേഷന് സമീപം പൊലീസും കൊള്ളസംഘവും തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ
അറസ്റ്റിൽ . സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കുറ്റവാളികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡൽഹി- പഞ്ചാബ് പൊലീസിന്‍റെ സംയുക്ത സംഘം നടത്തിയ നീക്കത്തിലാണ് കുറ്റവാളികളെ കീഴടക്കിയത്.
സംഭവ സ്ഥലത്ത് നിന്ന് 12 പിസ്റ്റളുകളും 11 തോക്കിൻ തിരകളും കണ്ടെടുത്തു. മേവാത്തിൽ നിന്നുള്ള കാർ മോഷ്ടാക്കളുടെ സംഘത്തിൽ പെട്ടവരാണ് പിടിയിലായവരെന്ന് പൊലീസ് സംശയിക്കുന്നു. കുറ്റവാളികൾ ഏറെക്കാലമായി നിരവധി കൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ച് വരുന്നവരാണെന്നും ജനങ്ങൾക്കും സമൂഹത്തിനും നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചവരാണെന്നും ഡപ്യൂട്ടി കമീഷ്ണർ പി.എസ് കുഷ് വാസ് അറിയിച്ചു.
ഇൗ മാസം തന്നെയാണ് പൊലീസ് അന്വേഷിച്ചിരുന്ന കുറ്റവാളികളിലൊരാളെ ഡൽഹിയിൽ കീഴടക്കിയിരുന്നു.