Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനർജിയെ വെടിവച്ചുകൊല്ലൂ: വിവാദ പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ

text_fields
bookmark_border
കിർട്ടിസോഷ്യൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ‘ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനർജിയെ വെടിവച്ചുകൊല്ലൂ’യെന്നാണ് വിദ്യാർഥി വിവാദ പോസ്റ്റിട്ടത്
ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനർജിയെ വെടിവച്ചുകൊല്ലൂ: വിവാദ പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ
cancel

കൊൽക്കത്ത: ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനർജിയെ വെടിവച്ചുകൊല്ലൂയെന്ന് വിവാദ പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ. ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിൽ ഇയാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തല്‌തല പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കിർട്ടിസോഷ്യൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ‘ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനർജിയെ വെടിവച്ചുകൊല്ലൂ’യെന്നാണ് വിദ്യാർഥി വിവാദ പോസ്റ്റിട്ടത്.

നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ നിരാശനാകില്ല എന്നും വിദ്യാർഥി പോസ്റ്റിൽ പറഞ്ഞു. തുടർന്ന് തൃണമൂൽ കോൺഗ്രസ് അനുഭാവികൾ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

സാമൂഹിക അശാന്തി സൃഷ്ടിക്കുകയും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റം ചാർത്തിയാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shoot Mamata Banerjee Like Indira Gandhi: Student Arrested For Controversial Post
Next Story