Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ മുഖ്യമന്ത്രിക്കു...

ബിഹാർ മുഖ്യമന്ത്രിക്കു നേരെ ഷൂ എറിഞ്ഞയാൾ അറസ്​റ്റിൽ

text_fields
bookmark_border
ബിഹാർ മുഖ്യമന്ത്രിക്കു നേരെ ഷൂ എറിഞ്ഞയാൾ അറസ്​റ്റിൽ
cancel

പട്​ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറിനു നേരെ ഷൂ വലി​ച്ചെറിഞ്ഞയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഒൗറംഗാബാദ്​ സ്വദേശി ചന്ദൻ കുമാറിനെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. പട്​നയിൽ ജെ.ഡി.യു യൂത്ത്​ വിഭാഗത്തി​​​െൻറ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇൗ സമയം സദസ്സിലുണ്ടായിരുന്ന ചന്ദൻ കുമാർ ഷൂ വലിച്ചെറിയുകയായിരുന്നു.

സംഭവം നടന്ന ഉടൻ ജെ.ഡി.യു പ്രർത്തകർ ചന്ദൻ കുമാറിനെ സംഘം ചേർന്ന്​ മർദിച്ചു. പൊലീസ്​ എത്തിയാണ്​ ഇയാളെ മർദനത്തിൽ നിന്ന്​ രക്ഷപ്പെടുത്തിയത്​. സംവരണം കാരണം​ ഉയർന്ന ജാതിയിൽ​പ്പെട്ട തനിക്ക് ജോലി ലഭിക്കുന്നില്ലെന്നും സംവരണത്തോടുള്ള രോഷവും പ്രതിഷേധവുമാണ്​ ഷൂ എറിഞ്ഞതിലൂടെ താൻ പ്രകടിപ്പിച്ചതെന്നും ചന്ദൻ കുമാർ പൊലീസിൽ​ മൊഴി നൽകി.

ആദ്യമായല്ല നിതീഷ്​ കുമാറിനു നേരെ ഇത്തരം പ്രതിഷേധം നടക്കുന്നത്​. 2016ൽ മുഖ്യമന്ത്രിക്കെതിരെ ഷൂ വലിച്ചെറിഞ്ഞതിന് പി.കെ. റായ്​ എന്നയാളെ അറസ്​റ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumarmalayalam newsBihar Chief MinisterShoe Thrown
News Summary - Shoe Thrown At Bihar Chief Minister Nitish Kumar, One Arrested -india news
Next Story