Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽനിന്ന്​...

അസമിൽനിന്ന്​ ഞെട്ടിക്കുന്ന വാർത്തകൾ: മൂന്നു​ ദിവസംകൊണ്ട്​ 5000 പേരെ കിടപ്പാടങ്ങളിൽനിന്ന്​ ആട്ടിയോടിച്ചു

text_fields
bookmark_border
അസമിൽനിന്ന്​ ഞെട്ടിക്കുന്ന വാർത്തകൾ: മൂന്നു​ ദിവസംകൊണ്ട്​ 5000 പേരെ കിടപ്പാടങ്ങളിൽനിന്ന്​ ആട്ടിയോടിച്ചു
cancel

ന്യൂഡൽഹി: അസമിൽ മൂന്നു​ ദിവസത്തെ കുടിയൊഴിപ്പിക്കലിലൂടെ 900 കുടുംബങ്ങളിലെ 5,000 ​മനുഷ്യരെ കിടപ്പാടങ്ങളിൽനിന്ന്​ പുറത്താക്കി അഭയാർഥികളാക്കിയെന്ന്​ പ്രാഥമിക വസ്​തുതാന്വേഷണ റിപ്പോർട്ട്​. ജീവിക്കുന്ന ഭൂമിയിൽ നിന്ന്​ പിഴുതെറിയപ്പെട്ട കുടുംബങ്ങൾക്ക്​ അഭയവും ഭക്ഷണവും നിയമസഹായവും അടിയന്തരമായി നൽകേണ്ടതുണ്ടെന്ന്​ സംഘം റിപ്പോർട്ട്​​ ആവശ്യപ്പെട്ടു.

ശാഫി മദനിയുടെ നേതൃത്വത്തിൽ അസം നോർത്ത്​ ജമാഅത്തെ ഇസ്​ലാമി, സൊസൈറ്റി ഫോർ ​ബ്രൈറ്റ്​ ഫ്യൂച്ചർ, ആൾ അസം മൈനോറിറ്റി സ്​റ്റുഡൻറ്​സ്​ യൂനിയൻ, ജംഇയ്യത്ത്​ ഉലമായേ ഹിന്ദ്​ എന്നിവരുമായി സഹകരിച്ചാണ്​ വസ്​തുതാന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട്​ തയാറാക്കിയത്​.

സിഫാജാർ ജില്ലയിലെ ധോൽപൂരിൽ 800 കുടുംബങ്ങളെയാണ്​ തിങ്കളാഴ്​ച കുടിയൊഴിപ്പിച്ചത്​. മൂന്നു​ ദിവസമായി മതിയായ ആഹാരവും പാർപ്പിടവുമില്ലാതെ തുറസ്സായ സ്​ഥലത്ത്​ കഴിയുകയാണ്​ ഇൗ കുടുംബങ്ങൾ. ഇതി​െൻറ തുടർച്ചയെന്നോണം തിങ്കളാഴ്​ചയും ചൊവ്വാഴ്​ചയും കുടിയൊഴിപ്പിക്കൽ നടന്നു. 100 കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ചതാണ്​ പൊലീസ്​ വെടിവെപ്പിൽ കലാശിച്ചത്​.



അസമിലെ തദ്ദേശീയരായ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പക്കാർക്ക്​ തൊഴിൽ നൽകാൻ ബഹുമുഖ കാർഷിക പദ്ധതി നടപ്പാക്കാനാണ്​ കുടി​െയാഴിപ്പിക്കുന്നതെന്നാണ്​ പറയുന്നത്​​. എന്നാൽ ഇൗ സ്​ഥലം കാളി ക്ഷേത്രത്തി​െൻറതാണെന്നും സർക്കാർ പറഞ്ഞിരുന്നു.

ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം അസമിലുടനീളം ആയിരക്കണക്കിന്​ കുടുംബങ്ങളെ ബലം പ്രയോഗിച്ച്​ കുടിയൊഴിപ്പിച്ചുവെന്നും അവരിൽ ബഹ​ുഭൂരിഭാഗവും മുസ്​ലിംകളാണെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി. മൂന്നു മാസം മുമ്പ്​ ധുബ്​രിയിൽ 300 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. 2019ൽ ബിശ്വനാഥ്​ ജില്ലയിൽ 445 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. അതിനു​ശേഷം കാസിരംഗയിലും കുടിയൊഴിപ്പിക്കൽ നടന്നു. അവരെല്ലാവരും കിടപ്പാടം നഷ്​ട​െപ്പട്ട്​ അഭയമില്ലാതെ കഴിയുകയാണ്​. സർക്കാർ പേരിന്​ നൽകുന്ന സഹായങ്ങൾ മതിയാകുന്നില്ല. സർക്കാറി​െൻറ കുടി​െയാഴിപ്പിക്കൽ യജ്ഞത്തെ കുറിച്ച്​ കൃത്യമായ പഠനം നടത്തി ഹൈകോടതിയിലോ സു​പ്രീംകോടതിയിലോ നിയമയുദ്ധം നടത്തേണ്ടതു​ണ്ടെന്ന്​ റിപ്പോർട്ട്​ ആവശ്യപ്പെട്ടു.


വ്യാഴാഴ്ച രാവിലെ​ ധ​റാ​ങ്ങിലെ​ സി​പാ​ജ​റി​ൽ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തിരുന്നു. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ര​ണ്ടു​പേ​ർ തൽക്ഷണം ​കൊല്ലപ്പെടുകയും ചെയ്​തു. സ​ദ്ദാം ഹു​സൈ​ൻ, ശൈ​ഖ്​ ഫ​രീ​ദ്​ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

ഇതിൽ ഒരാളുടെ മൃതദേഹം പൊലീസിന്‍റെ കൂടെയുള്ള ഫോ​ട്ടോഗ്രാഫർ ചവിട്ടിമെതിച്ചിരുന്നു. വെടിയേറ്റ്​ നിലത്തുവീണ പ്രതിഷേധക്കാരനെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടു തല്ലുന്ന ദൃശ്യവും പുറത്തുവന്നു. ബംഗാളി സംസാരിക്കുന്ന മുസ്​ലിംകളാണ് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അധികവും.

മൂന്നു മാസത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. ഇക്കഴിഞ്ഞ ജൂണില്‍ 49 മുസ്​ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒ​ഴി​പ്പി​ക്ക​ലി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നും പൊ​ലീ​സ്​ അ​വ​രു​ടെ ജോ​ലി​യാ​ണ്​​ ചെ​യ്​​ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ഗു​വാ​ഹ​തി​യി​ൽ പ​റ​ഞ്ഞു. 800 കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച ജി​ല്ല ഭ​ര​ണ​കൂ​ടം അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന്​ ആ​രോ​പി​ച്ച്​ സി​പാ​ജ​റി​ൽ മൂ​ന്നു പ​ള്ളി​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assampolice brutalityassam police firing
News Summary - Shocking news from Assam: 5000 people evicted from their homes in three days
Next Story