ബാലികയെ പീഡിപ്പിച്ച് കെട്ടിടത്തിൽനിന്ന് താഴെയിട്ട് കൊന്നു; യുവാവ് അറസ്റ്റിൽ
text_fieldsചെന്നൈ: ബാലികയെ ബലാത്സംഗം ചെയ്തശേഷം കെട്ടിടത്തിെൻറ മൂന്നാം നിലയിൽനിന്ന് തള്ളി യിട്ട് കൊലപ്പെടുത്തി. ചെന്നൈയെ നടുക്കി വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ മധുരവായൽ എം.എം.ടി.എ കോളനിയിൽ വാടകക്ക് താമസിക്കുന്ന കെട്ടിട നിർമാണ തൊഴിലാളി സുരേഷ് (29) ആണ് അറസ്റ്റിലായത്. ഇയാൾ കഴിയുന്ന കെട്ടിടത്തിെൻറ ഒന്നാം നിലയിൽ താമസിക്കുന്ന കുട്ടിയെ മുകൾനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടി കരഞ്ഞതിനെ തുടർന്ന് മർദിച്ചവശയാക്കി താഴേക്ക് തള്ളിയിട്ടുെവന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ കാണാതെ വീട്ടുകാർ തെരച്ചിൽ നടത്തവെ കെട്ടിടത്തിെൻറ പിൻഭാഗത്ത് ഗുരുതര പരിക്കേറ്റ നിലയിൽ ബാലികയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണത്തിനിടെ പ്രതിയും വീട്ടുകാരെ സഹായിക്കാനെന്ന മട്ടിൽ കൂടെയുണ്ടായിരുന്നു. സമീപത്തെ സി.സി.ടി.വി പരിശോധനയിലാണ് സുരേഷാണ് പ്രതിയെന്ന് കണ്ടെത്തിയത്.
