മഹാരാഷ്ട്ര ഗവർണറുടെ പരാമർശങ്ങൾ ഞെട്ടിക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തുമായി ശരത് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യാരി മുഖ്യമന്ത്രിി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിനെതിരെ വിമർശനവുമായി ശരത് പവാറും. ഗവർണറുടെ പരാമർശങ്ങൾക്കെതിരെ പവാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗവർണർ ഉപയോഗിച്ച ഭാഷ ഞെട്ടലുണ്ടാക്കുന്നതാണ് പവാർ പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
ഗവർണറുടെ സ്വതന്ത്രമായ നിരീക്ഷണങ്ങളേയും അഭിപ്രായങ്ങളേയും മാനിക്കുന്നു. മുഖ്യമന്ത്രിയുമായി തെൻറ ആശയങ്ങൾ പങ്കുവെച്ചതിനേയും അഭിനന്ദിക്കുന്നു. പക്ഷേ അദ്ദേഹം ഉപയോഗിച്ച ഭാഷ ഞെട്ടലുണ്ടാക്കുന്നതാണ് പവാർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലെ ആരാധനാലയങ്ങൾ തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ കത്ത്. ഉദ്ധവിെൻറ അയോധ്യ സന്ദർശനമുൾപ്പടെ ചൂണ്ടിക്കാട്ടി പരിഹാസരൂപേണയായിരുന്നു കത്ത്. ഉദ്ധവ് താക്കറെ മതേതരവാദിയായോയെന്നും കത്തിൽ ഗവർണർ ചോദിച്ചിരുന്നു.