Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമങ്ങളോട്​...

മാധ്യമങ്ങളോട്​ വിശദമായി സംസാരിക്കും; സ്ഥാനം മോഹിച്ചാണെങ്കിൽ ബി.ജെ.പിയിലേക്ക്​വരേണ്ടിയിരുന്നില്ല -ശോഭ

text_fields
bookmark_border
shobha surendhran facebook post against cm
cancel

തിരുവനന്തപുരം: ബി.ജെ.പിയിൽ നില നിൽക്കുന്ന തർക്കങ്ങളെ സംബന്ധിച്ച്​ പ്രതികരണവുമായി ശോഭ സുരേന്ദ്രൻ. ഇതുമായി ബന്ധ​പ്പെട്ട്​ ഒരുപാട്​ കാര്യങ്ങൾ പറയാനുണ്ട്​. മാധ്യമങ്ങളോട്​ വരും ദിവസങ്ങളിൽ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അധികാരമോഹിയാണെങ്കിൽ ബി.ജെ.പിയിൽ പ്രവർത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി.ജെ.പിക്ക്​ ഒരു മെമ്പർ പോലും ഇല്ലാതിരുന്ന സമയത്താണ്​ പാർട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രൻ ഓർമിപ്പിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന്​ അഭിപ്രായഭിന്നതകളുണ്ടെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവർ ഉന്നയിച്ചിരുന്നു. വിഷയത്തിൽ കേന്ദ്രനേതൃത്വത്തെ സമീപിച്ചുവെങ്കിലും അനുകൂലപ്രതികരണമുണ്ടായിട്ടില്ലെന്നാണ്​ സൂചനകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sobha SurendranBJP
Next Story