Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുവൈത്തിൽ യുവാവിന്​...

കുവൈത്തിൽ യുവാവിന്​ മർദനമേറ്റം സംഭവം; കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി എം.പിയുടെ കത്ത്​

text_fields
bookmark_border
shoba-karnthalaje
cancel

ബംഗളൂരു: കുവൈത്തിൽ യുവാവിന്​ മർദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേ​സെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി എം.പി ശോഭ കരന്ത്​ലാജെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്​ കത്തയച്ചു. കാസർകോട്​ ചുള്ളിക്കര സ്വദേശി അസിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്​ കത്ത്. ​

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്​ബുക്കിൽ ഷെയർ ചെയ്​തതി​​െൻറ പേരിലാണ്​ തലശ്ശേരി മാഹി സ്വദേശി പ്രവീണിന്​​ മർദനമേറ്റതെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്ക്​ നൽകിയ പരാതിയിൽ പറയുന്നു.  മോദിയെ പ്രകീർത്തിച്ചതി​​െൻറ പേരിൽ മാപ്പുപറയാൻ നിർബന്ധിച്ചെന്നും മോദിയെ പ്രകീർത്തിക്കുന്ന വിഡിയോകൾ മുസ്​ലിംകൾക്കെതിരാണെന്ന്​ പറഞ്ഞതായും ചൂണ്ടിക്കാട്ടിയ കത്തിൽ, മർദിച്ചയാളെ വിചാരണക്കായി നാട്ടിലെത്തിക്കാൻ കുവൈത്ത്​ അധികൃതരുടെ മേൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. 

ആഭ്യന്തര മന്ത്രിക്ക്​ കത്തയച്ചതി​​െൻറ പേരിൽ തനിക്ക്​ ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ വധഭീഷണി ഫോൺകാളുകൾ ലഭിച്ചതായി ശോഭ കരന്ത്​ലാജെ പറഞ്ഞു. ഉഡുപ്പി-ചികമഗളൂരു എം.പിയാണ്​ ശോഭ കരന്ത്​ലാജെ. സംഘ്​പരിവാർ പ്രവർത്തകനെ കുവൈത്തിലെ താമസസ്​ഥലത്തുവെച്ച്​ ചില യുവാക്കൾ ചോദ്യം ചെയ്യുന്നതും മർദിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.  കുവൈത്തിൽ ടാക്​സി ഡ്രൈവറാണ്​ മർദനമേറ്റ പ്രവീൺ. സംഭവത്തെ തുടർന്ന്​ കേരളത്തിലെ സംഘ്​പരിവാർ നേതാക്കളടക്കം പ്രവീണിന്​ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsShobha KarandlajeKuwit issue
News Summary - Shobha karnthalaje on kuwait issue-India news
Next Story